കർക്കിടകവാവ് ബലി: ഗുരുദേവഗിരിയിൽ വിപുലമായ സൗകര്യങ്ങൾ 
Mumbai

കർക്കിടകവാവ് ബലി: ഗുരുദേവഗിരിയിൽ വിപുലമായ സൗകര്യങ്ങൾ

നവിമുംബൈ: കർക്കിടകവാവ് ബലി പ്രമാണിച്ച് വിപുലമായ സൗകര്യങ്ങൾ ഒരുക്കി ഗുരുദേവഗിരി. ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവിനോടനുബന്ധിച്ചുള്ള പിതൃബലിതർപ്പണം ആഗസ്റ്റ് 3നും 4നും നടക്കും. 3നു പുലർച്ചെ 5 .30 മുതൽ 12 വരെയും 4 നു രാവിലെ 7 .30 നുമായിരിക്കും ബലിയിടൽ കർമം നടക്കുക. ഗുരുദേവഗിരി മഹാദേവ ക്ഷേത്ര സന്നിധിയിൽ ആഗസ്റ്റ് 3നു നടക്കുന്ന ബലിതർപ്പണം ഒരു മണിക്കൂർ വീതമുള്ള ബാച്ചുകളായി 12 മണിവരെ തുടരും. 11നു പിതൃക്കളുടെ ആത്മശാന്തിക്കായുള്ള തിലസായൂജ്യ ഹോമം നടക്കും.

ബലിയിടുന്നതിനുള്ള രസീത് ക്ഷേത്രം കൗണ്ടറിൽ നിന്ന് നേരിട്ടോ ഓൺലൈൻ വഴിയോ എടുക്കാവുന്നതാണ്. ദൂരെദിക്കുകളിൽ നിന്നുള്ളവർക്ക് തലേ ദിവസം ഇവിടെ എത്തി താമസിച്ചു പുലർച്ചെ കുളിച്ചു ബലിയിട്ടു മടങ്ങുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ബലിതർപ്പണത്തിനുശേഷം ലഘു ഭക്ഷണത്തിനുള്ള ഏർപ്പാടും ഉണ്ടായിരിക്കും.

രാമായണ മാസാചരണത്തിന്റെ ഭാഗമായി ജൂലായ് 16 മുതൽ ആഗസ്റ്റ് 16 വരെ എന്നും രാവിലെ ഗണപതി ഹോമം, വിശേഷാൽ അർച്ചന, അഭിഷേകം. തുടർന്ന് രാമായണ പാരായണം. വൈകീട്ട് 7.15 മുതൽ ഭഗവതി സേവ. തുടർന്ന് മഹാപ്രസാദം [അന്നദാനം] എന്നിവ ഉണ്ടായിരിക്കും.

ഭക്തർക്ക് അവരവരുടെ നാളുകളിൽ കർക്കിടക പൂജ നടത്തുന്നതിനുള്ള സൗകര്യം ചെയ്തിട്ടുണ്ട്. രാമായണ മാസാചരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 10 നു വൈകീട്ട് 7.15 മുതൽ സമൂഹ മഹാമൃത്യുഞ്ജയ ഹോമവും ആഗസ്റ്റ് 15 നു സർവൈശ്വര്യ പൂജയുംഉണ്ടായിരിക്കും. വിവരങ്ങൾക്ക് 7304085880 , 9004143880 , 9892045445 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഓൺലൈൻ ബൂകിംഗിന് 7304085880 , 9004143880 എന്നീ നമ്പറുകൾ ഉപയോഗിക്കാം.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി