തെരഞ്ഞെടുപ്പു പ്രചാരണത്തിനായി മുംബൈയിലെത്തി കർണാടക ഊർജ മന്ത്രി കെ.ജെ. ജോർജ് 
Mumbai

തെരഞ്ഞെടുപ്പു പ്രചാരണത്തിനായി മുംബൈയിലെത്തി കർണാടക ഊർജ മന്ത്രി കെ.ജെ. ജോർജ്

ജാനറ്റ് ഡിസൂസയും നസീം ഖാനും സംഘടിപ്പിച്ച ചാന്ദിവലി മണ്ഡലത്തിലും പ്രചാരണ യോഗത്തിലും അദ്ദേഹം പങ്കെടുത്തു.

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കർണാടക ഊർജ മന്ത്രി കെ.ജെ. ജോർജ് മുംബൈയിലെത്തി. മുംബൈ റീജിനൽ കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിലെത്തിയ മന്ത്രി മുംബൈയിലെ കോൺഗ്രസ്‌ വക്താക്കളെയും ന്യൂനപക്ഷ സമുദായ നേതാക്കളെയും എംവിഎ സഖ്യകക്ഷികളുടെ ന്യൂനപക്ഷ പ്രതിനിധികളെ അദ്ദേഹം കാണുകയും മഹാരാഷ്ട്രയിൽ എം വി എ സർക്കാർ വന്നാലുള്ള പ്രസക്തിയെ കുറിച്ച് സംസാരിക്കുകയും ചെയ്തു.

എ ഐ സി സി ജോയിന്‍റ് സെക്രട്ടറി അഡ്വ മാത്യു ആന്‍റണിയുടെ നേതൃത്വത്തിലാണ് കെ.ജെ. ജോർജ്ജ് മുംബൈ സന്ദർശനം നടത്തിയത്. തദവസരത്തിൽ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനെ സന്ദർശിക്കുകയുണ്ടായി.

ബാന്ദ്ര വെസ്റ്റ് അസംബ്ലിയിലെ മൗണ്ട് മേരി ബസിലിക്കയിലുള്ള വൈദികരെയും പ്രദേശ വാസികളെയും മന്ത്രി സന്ദർശിക്കുകയുണ്ടായി. ശേഷം ബാന്ദ്ര വെസ്റ്റിൽ ആസിഫ് സക്കറിയയുമായും കൂടിക്കാഴ്ച നടത്തി.

ജാനറ്റ് ഡിസൂസയും നസീം ഖാനും സംഘടിപ്പിച്ച ചാന്ദിവലി മണ്ഡലത്തിലും പ്രചാരണ യോഗത്തിൽ അദ്ദേഹം പങ്കെടുത്തു.കൂടാതെ ബോംബെ കാത്തലിക് സഭാ ഭാരവാഹികൾ ഫാദർ ഫ്രേസർ, ടീസ്റ്റ സെതൽവാദ്, സാൽസെറ്റ് ജനറൽ സെക്രട്ടറി കോർണൽ എന്നിവരെ ബാന്ദ്ര വെസ്റ്റിലുള്ള അഡ്വ മാത്യു ആന്‍റണിയുടെ വസതിയും സന്ദർശിച്ചു.

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി