ഗൂങ്ഗ്രൂ 2024 നാലാം സീസൺ ജൂൺ 30 ന്  
Mumbai

ഗൂങ്ഗ്രൂ 2024 നാലാം സീസൺ ജൂൺ 30 ന്

നവിമുംബൈ: അഖിലേന്ത്യാ നൃത്തോത്സവമായ 'ഗൂങ്ഗ്രൂ 2024' സീസൺ നാല് ജൂൺ 30 ന് നവി മുംബൈയിൽ അരങ്ങേറുന്നു. ആവേശകരമായ പരിപാടി അന്നേ ദിവസം രാവിലെ 8.00 മുതൽ രാത്രി 10.00 വരെ വാഷിയിലെ സിഡ്‌കോ ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. അതേസമയം രാവിലെ 11.30-നാണ് തിരി തെളിയുക എന്ന് സംഘാടക സിന്ധു നായർ അറിയിച്ചു. Ghungroo 2024 സീസൺ 4, വൈവിധ്യമാർന്ന പ്രകടനങ്ങൾ അവതരിപ്പിക്കുന്ന

കലാവിരുന്നായിരിക്കുമെന്നും നാടിന്‍റെ സംസ്‌കാരത്തിൻ്റെയും അസാധാരണമായ ഒരു പ്രദർശനമായി അത് മാറുമെന്നും അവർ പറഞ്ഞു. രാവിലെ 8:00 മുതൽ വൈകിട്ട് 4:00 വരെ പരിചയസമ്പന്നരും പ്രൊഫഷണൽ കലാകാരന്മാരുടെയും ക്ലാസിക്കൽ നൃത്ത നൃത്യങ്ങൽ അരങ്ങേറും.വൈകീട്ട് 4:00 മണി മുതൽ രാത്രി 8:00 വരെ ഇന്ത്യൻ നാടോടി നൃത്തങ്ങളാണ് അരങ്ങേറുക.രാത്രി 8:00 മണി മുതൽ രാത്രി 10:00 വരെ പാശ്ചാത്യ, ബോളിവുഡ് നൃത്തങ്ങളോടെ പരിപാടി സമാപിക്കും. ഏകദേശം 100 ഗ്രൂപ്പുകളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1400 മുതൽ 1500 വരെ കലാകാരന്മാരും ഒരു കുടക്കീഴിൽ അവതരിപ്പിക്കുന്ന ഈ പരിപാടി വ്യത്യസ്ത അനുഭവം ആയിരിക്കും.പ്രവേശനം സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 9326056890 എന്ന നമ്പറിൽ ബന്ധപെടുക.

സീതാറാം... ലാൽസലാം

ചീഫ് ജസ്റ്റിസിന്‍റെ വീട്ടിലെ ഗണപതി പൂജയ്ക്ക് പ്രധാനമന്ത്രി; വിവാദം

അമീബിക് മസ്തിഷ്ക ജ്വരം: ലോകത്താകെ രോഗമുക്തി നേടിയ 25 പേരില്‍ 14 പേരും കേരളത്തിൽ

കേരളത്തിൽ മഴ കുറഞ്ഞ ശേഷം കനക്കാൻ സാധ്യത

കേരളം 1,500 കോടി കൂടി കടമെടുക്കുന്നു