മുംബൈ: താനെ ജില്ലയിലെ കല്യാൺ സ്റ്റേഷനിൽ ലോക്കൽ ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുന്നതിനിടെ പാളം തെറ്റി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
'ടിറ്റ്‌വാല-സിഎസ്എംടി ട്രെയിൻ പ്ലാറ്റ്‌ഫോം നമ്പർ 2-ൽ രാത്രി 9:00 ഓടെയാണ് പാളം തെറ്റിയത്. ഇത് മെയിൻലൈനിൽ തടസ്സങ്ങൾക്ക് കാരണമായി' അദ്ദേഹം പറഞ്ഞു.
ട്രെയിൻ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിർത്താനിരിക്കെ വേഗത കുറഞ്ഞപ്പോൾ പിൻ കോച്ച് പാളം തെറ്റുകയായിരുന്നുവെന്ന് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സ്വപ്‌നിൽ പറഞ്ഞു