Mumbai

തെരഞ്ഞെടുപ്പ് പരാജയത്തിൽ തളരരുത്: ഏക്‌നാഥ് ഷിൻഡെ

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബിജെപിയ്ക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി പദത്തിൽ നിന്ന് രാജി സമർപ്പിക്കാൻ ഒരുങ്ങുന്ന ദേവേന്ദ്ര ഫഡ്നാവിസുമായി വീണ്ടും സംസാരിക്കുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ.

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടുതേടി ലഭിക്കുന്ന വിജയം താൽകാലികമാണ്. ഞാൻ ഉടൻ ദേവന്ദ്രജിയോട് സംസാരിക്കും. ഞങ്ങൾ മുമ്പ് ഒരുമിച്ച് പ്രവർത്തിച്ചവരാണ്. ഭാവിയിലും അത് അങ്ങനെ തന്നെയായിരിക്കും. പ്രതിപക്ഷത്തിന്റെ തെറ്റായ അവകാശവാദങ്ങൾ ചെറുക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. മൂന്ന് പാർട്ടികളും തെരഞ്ഞെടുപ്പിൽ ഒരുമിച്ച് പ്രവർത്തിച്ചു.

വോട്ടുവിഹിതം പരിശോധിച്ചാൽ മുംബൈയിൽ മഹാസഖ്യത്തിന് രണ്ടുലക്ഷത്തിലധികം വോട്ടാണ് ലഭിച്ചത്. തെരഞ്ഞെടുപ്പിൽ സീറ്റുകൾ കുറഞ്ഞെങ്കിലും വോട്ട് വർധിച്ചു', ഷിൻഡെ വ്യക്തമാക്കി.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ