Mumbai

മഹാരാഷ്ട്രയിൽ 11 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നാളെ; എല്ലാ കണ്ണുകളും ബാരാമതിയിലേക്ക്

മുംബൈ: മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിൽ 11 എണ്ണത്തിലേക്കാണ് ചൊവ്വാഴ്ച വോട്ടെടുപ്പ്. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെ നേരിടുന്ന ബാരാമതി മണ്ഡലമാണ് ഏവരും ഉറ്റു നോക്കുന്നത്. 1999 മുതൽ എൻസിപിയുടെ ശക്തികേന്ദ്രമാണ് ബാരാമതി. 1999 മുതൽ 2009 വരെ ശരദ് പവാർ ആയിരുന്നു ഈ മണ്ഡലത്തിലെ എം പി. അതിനുശേഷം അദ്ദേഹത്തിന്റെ മകൾ സുപ്രിയ സുലെ ലോക്‌സഭയിൽ ഈ സീറ്റിനെ പ്രതിനിധീകരിച്ചു.

ബാരാമതി, റായ്ഗഡ്, ഒസ്മാനാബാദ്, ലാത്തൂർ, സോലാപൂർ, മാധ, സാംഗ്ലി, സത്താറ, രത്‌നഗിരി-സിന്ധുദുർഗ്, കോലാപൂർ, ഹത്കനംഗലെ എന്നിവിടങ്ങളിലാണ് മെയ് 7ന് മൂന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. മൂന്നാം ഘട്ടത്തിനായി സജ്ജീകരിച്ചിട്ടുള്ള 23,036 പോളിങ് കേന്ദ്രങ്ങളിൽ രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് ആറിന് പോളിങ് അവസാനിക്കും.

മൂന്നാം ഘട്ടത്തിൽ കോലാപ്പൂരിൽ കോൺഗ്രസിൻ്റെ ഷാഹു ഛത്രപതി, സത്താറയിൽ ബിജെപിയുടെ ഉദയൻരാജെ ഭോസാലെ, രത്‌നഗിരി-സിന്ധുദുർഗിൽ കേന്ദ്രമന്ത്രി നാരായൺ റാണെ എന്നിവരും മത്സരരംഗത്തുണ്ട്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ