loksabha election mumbai at monday 
Mumbai

മുംബൈ നഗരം തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക്

മുംബൈ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ നഗരം നാളെ പോളിംഗ് ബൂത്തിലേക്ക്. മഹാരാഷ്ട്രയിലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടമാണ് നാളെ നടക്കുന്നത്.നാളെ മുംബൈയിലടക്കം 13 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്കു നീങ്ങും.

യുപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.48 സീറ്റുകൾ ഉള്ള മഹാരാഷ്ട്ര ഭരണത്തിന്റെ തന്നെ ഗതി നിർവഹിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു.

കഴിഞ്ഞ രണ്ടു തവണയും മോദി തരംഗത്തിൽ എൻഡിഎ തൂത്തുവാരിയ സംസ്ഥാനമാണ് മഹാരാഷ്ട്ര.അതേ വിജയം ആവർത്തിക്കാനാണ്ഇത്തവണ യും ബിജെപി ശ്രമിക്കുന്നത്.അതേസമയം

ഉദ്ധവ് താക്കറെക്കും ശരദ് പവാറും പക്ഷേ കരുതുന്നത് തങ്ങൾക്ക് അനുകൂലമായ സാഹചര്യമാണ് നിലവിൽ ഉള്ളതെന്നാണ്. അത് വോട്ടായി മാറുമോ എന്നത് ഇപ്പോൾ പറയാൻ കഴിയില്ല. പക്ഷേ ചില രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായമനുസരിച്ചു ഇന്ത്യ മുന്നണിക്ക് നിലവിൽ അനുകൂല സാഹചര്യമാണ് മഹാരാഷ്ട്രയിൽ ഉള്ളത് എന്നാണ്.ന്യൂനപക്ഷ, മറാഠാ, ദലിത് വോട്ടുകളിൽ നല്ലൊരുവിഭാഗവും ഇന്ത്യാസഖ്യം പ്രതീക്ഷിക്കുന്നുണ്ട്.

എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിൽ നടത്തിയ പര്യടനങ്ങളും റാലികളിലും പൊതുവെ നല്ല പ്രതികരണമാണ് ലഭിച്ചത്. ഇത് വോട്ടായി മാറുമെന്നും വൻ വിജയം സംസ്ഥാനത്ത് നേടുമെന്നും ബിജെപി നേതാക്കൾ അഭിപ്രായപെട്ടു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ