ടി20 ലോകകപ്പ് വിജയം: ഇന്ത്യൻ ടീമിന് 11 കോടി രൂപ സമ്മാനിച്ച് മഹാരാഷ്ട്ര സർക്കാർ 
Mumbai

ടി20 ലോകകപ്പ് വിജയം: ഇന്ത്യൻ ടീമിന് 11 കോടി രൂപ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ

മുംബൈ: ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മഹാരാഷ്ട്ര സംസ്ഥാന സർക്കാർ 11 കോടി രൂപ പ്രഖ്യാപിച്ചു. സംസ്ഥാന അസംബ്ലിയുടെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ ടീം അംഗങ്ങളായ രോഹിത് ശർമ, സൂര്യകുമാർ യാദവ്, ശിവം ദുബെ, യശസ്വി ജയ്‌സ്വാൾ, കോച്ച് പരാസ് മാംബ്രെ, ടീം മാനേജർ അരുൺ കാനഡെ എന്നിവരെ ആദരിച്ചു. പരിപാടിയിലുടനീളം "ചക് ദേ ഇന്ത്യ," "ഭാരത് മാതാ കി ജയ്", "വന്ദേമാതരം" എന്നീ വിളികൾ മുഴങ്ങിക്കൊണ്ടിരുന്നു. ലോക ക്രിക്കറ്റിൽ ഇന്ത്യ ഒരു 'വിശ്വഗുരു' ആണ്. ട്വന്‍റി20 ലോകകപ്പ് വിജയത്തിലൂടെ ഇന്ത്യൻ ടീം അത് തെളിയിച്ചിരിക്കുകയാണ്. തോൽവിയുടെ നിഴലിൽ നിന്നാണ് രോഹിതും സംഘവും വിജയം നേടിയത്. രോഹിതിന്‍റെയും സംഘത്തിന്‍റെയും പ്രകടനം പ്രശംസനീയമാണ്," ടീമംഗങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. മുംബൈയിൽ ക്രിക്കറ്റ് പ്രേമികൾക്കായി വിപുലമായ, സുസജ്ജമായ സ്റ്റേഡിയം നിർമ്മിക്കുന്നതിനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോകകപ്പിൽ ഇന്ത്യൻ ടീം പാക്കിസ്ഥാനെ തോൽപ്പിച്ചപ്പോൾ നമ്മൾ ലോകകപ്പ് നേടിയിരുന്നുവെന്നും സൂര്യകുമാറിന്‍റെ ഒരു അസാധാരണ ക്യാച്ച് വിജയം ഉറപ്പിച്ചുവെന്നും മുഖ്യമന്ത്രി ഷിൻഡെ പറഞ്ഞു.

സംസ്ഥാന സമ്മേളനം ചെയർമാൻ അഡ്വ. രാഹുൽ നർവേക്കർ, ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപ മുഖ്യമന്ത്രി അജിത് പവാർ, സംസ്ഥാന കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ നീലം ഗോർഹെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിധാൻസഭയിൽ എത്തുന്നതിന് മുമ്പ് നാല് താരങ്ങളും വർഷ ബംഗ്ലാവിൽ മുഖ്യമന്ത്രി ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മുഖ്യമന്ത്രി ഷിൻഡെ അവർക്ക് ട്രോഫിയും വിധാൻഭവൻ കെട്ടിടത്തിന്‍റെ ചെറിയ പകർപ്പും ശിവാജി മഹാരാജിന്‍റെ ചെറിയ വിഗ്രഹവും ഷാളും പൂച്ചെണ്ടും സമ്മാനിച്ചു. രോഹിത്, സൂര്യകുമാർ, ശിവം യശസ്വി എന്നിവർ നന്ദി രേഖപ്പെടുത്തി.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു