മഹാരാഷ്ട്രയിൽ 2,086 സ്വതന്ത്രർ ഉൾപ്പെടെ 4,136 സ്ഥാനാർത്ഥികളുടെ വിധിയെഴുത്ത് ഇന്ന് 
Mumbai

മഹാരാഷ്ട്രയിൽ 2,086 സ്വതന്ത്രർ ഉൾപ്പെടെ 4,136 സ്ഥാനാർത്ഥികളുടെ വിധിയെഴുത്ത് ഇന്ന്

ശിവസേനയുടെയും എൻസിപിയുടെയും പിളർപ്പിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്.

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ബുധനാഴ്ച (nov 20) രാവിലെ 7 മണിക്ക് ആരംഭിച്ചു, 288 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. 2,086 സ്വതന്ത്ര സ്ഥാനാർത്ഥികൾ ഉൾപ്പെടെ 4,136 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ബിജെപി 149 സീറ്റുകളിലും, ശിവസേന (ഷിൻഡെ വിഭാഗം) 81 സീറ്റുകളിലും, എൻസിപി-അജിത് പവാർ വിഭാഗം 59 മണ്ഡലങ്ങളിലുമാണ് മത്സരിച്ചത്. പ്രതിപക്ഷത്ത് കോൺഗ്രസ് 101 സ്ഥാനാർത്ഥികളും ശിവസേന (യുബിടി) 95 ഉം എൻസിപി (ശരദ് പവാർ) 86 ഉം സ്ഥാനാർത്ഥികളെയാണ് നിർത്തിയത്. ഏകദേശം 9.7 കോടി വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്.

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കോപ്രി-പച്ച്പഖാഡി നിയമസഭാ സീറ്റിൽ നിന്ന് മത്സരിക്കുമ്പോൾ ബിജെപിയുടെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പൂർ സൗത്ത്-വെസ്റ്റിൽ നിന്ന് തുടർച്ചയായ ആറാം തവണയും മത്സരിക്കുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പടോലെ സകോലിയിൽ മത്സരിക്കുമ്പോൾ എൻസിപി അധ്യക്ഷൻ അജിത് പവാർ തന്‍റെ സഹോദരന്‍റെ മകൻ ഗേന്ദ്ര പവാറിനെതിരെ എൻസിപി (ശരദ് പവാർ) തന്‍റെ ശക്തികേന്ദ്രമായ ബാരാമതിയിൽ മത്സരിക്കുന്നു.

ശിവസേനയുടെയും എൻസിപിയുടെയും പിളർപ്പിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്.ബിജെപി, ശിവസേന (ഷിൻഡെ വിഭാഗം), എൻസിപി-അജിത് പവാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ മഹായുതി സഖ്യത്തിന് നിലവിൽ 202 നിയമസഭാ സീറ്റുകളാണുള്ളത്. അതേസമയം, കോൺഗ്രസ്, എൻസിപി (ശരദ് പവാർ), ശിവസേന (യുബിടി) എന്നിവരടങ്ങുന്ന പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ) 69 ഉം ആണ് ഉള്ളത്.

ഉദ്ധവ് താക്കറെയുടെ ശിവസേനയെ (യുബിടി) സംബന്ധിച്ചിടത്തോളം, ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പിളർപ്പിനെത്തുടർന്ന് 2022 ൽ അധികാരം നഷ്‌ടപ്പെട്ടതിന് ശേഷം അതിന്‍റെ രാഷ്ട്രീയ അടിത്തറ വീണ്ടെടുക്കാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ്.പിളർപ്പിന് ശേഷം നടന്ന ലോക്സഭ തിരെഞ്ഞെടുപ്പിൽ ശരദ് പവാറിന്‍റെ എൻ സി പി ക്കായിരുന്നു കൂടുതൽ സീറ്റ് ലഭിച്ചത്.പക്ഷേ ഇത്തവണ ആർക്ക് മേൽക്കൈ എന്ന് പറയാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.ഇപ്പോൾ ഭരണസഖ്യത്തിനൊപ്പം നിൽക്കുന്ന അജിത് പവാർ തന്‍റെ സ്വാധീനം ഉറപ്പിക്കാൻ ലക്ഷ്യമിടുന്നു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, ഈ വർഷമാദ്യം നടന്ന ഹരിയാന തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് ശേഷമുള്ള ഈ തെരഞ്ഞെടുപ്പുകൾ അഗ്നിപരീക്ഷണമാണ്, പാർട്ടി മേധാവി നാനാ പടോലെയാണ് കോൺഗ്രസിനെ നയിക്കുന്നത്.70-ലധികം മണ്ഡലങ്ങളിൽ ബിജെപിയും കോൺഗ്രസും നേരിട്ടുള്ള മത്സരത്തിലാണ്, 36 പ്രധാനപെട്ട സീറ്റുകളുള്ള മുംബയിലും വിശേഷമായ ചില മത്സരങ്ങൾ നടക്കുന്നു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?