Mumbai

നാസിക്കിനു സമീപം റോഡപകടം; 4 പേർ മരിച്ചു, 9 പേർക്ക് പരിക്ക്

ആശുപത്രികളിൽ ചികിത്സയിലുള്ള 2 പേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്.

മുംബൈ: 26 പേരുടെ മരണത്തിനിടയാക്കിയ ബുൽധാനയിലെ അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം, നാസിക്കിന് സമീപം വാണി-സത്പുര ഹൈവേയിലും വാഹനാപകടം. അപകടത്തിൽ 4 പേർ മരിക്കുകയും 9 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

വൈകുന്നേരം സപുതാരയിൽ നിന്ന് വരുമ്പോഴാണ് കാർ എംയുവിയുമായി കൂട്ടിയിടിച്ചത് അപകടമുണ്ടായത്. 3 പേർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ നാലാമത്തെയാളും മരിച്ചു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും ഇതിൽ 2 പേരുടെ നില ഗുരുതരമാണെന്നുമാണ് റിപ്പോർട്ട്.

വാണി റൂറൽ ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫിസർ ഡോ. വിശാൽ മഹാലെ, പാണ്ടനെ ഹെൽത്ത് സെന്‍ററിലെ എംഒയിൽ നിന്നുള്ള ഡോ. പ്രകാശ് ദേശ്മുഖ് എന്നിവരും മറ്റ് ഡോക്ടർമാരും ചേർന്നാണ് പ്രാഥമിക ചികിത്സകൾ ചെയ്തത്.

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

തിരുവനന്തപുരം - കൊച്ചി സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്

സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ക്രിമിനൽ കേസ് തടസമല്ല

ജന്മദിനാഘോഷത്തിനിടെ വിദ്യാർഥി അബദ്ധത്തിൽ സ്വയം വെടിവച്ചു മരിച്ചു

മുനമ്പം വിഷയം; തർക്ക പരിഹാരത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം