ഈ മാസം 31വരെ മലയാളം മിഷന്‍ ഗൃഹസന്ദർശന മാസമായി ആചരിക്കുന്നു 
Mumbai

ഈ മാസം 31വരെ മലയാളം മിഷന്‍ ഗൃഹസന്ദർശന മാസമായി ആചരിക്കുന്നു

മുംബൈ: പ്രവാസി മലയാളികളുടെ പുതിയ തലമുറയ്ക്ക് നമ്മുടെ ഭാഷയും സംസ്കാരവും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച സംരംഭമാണ് മലയാളം മിഷന്‍. മലയാളം മിഷന്‍ മുംബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് 12 വര്‍ഷത്തിലേറെയായി. പ്രവാസികളെ മാതൃഭാഷ പഠിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന ലോകത്തിലെ തന്നെ പ്രഥമ സംരംഭമാണ് മലയാളം മിഷന്‍.

ഈ പ്രസ്ഥാനത്തെ വിജയകരമായി മുന്നോട്ടു നയിക്കുന്നത് ഭാഷ പഠിപ്പിക്കാനായി നിസ്വാര്‍ത്ഥ സേവനം നടത്തുന്ന അദ്ധ്യാപകരാണ്. അവര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് ഓരോ പ്രദേശത്തെയും മലയാളി സമാജങ്ങളും ഇതര സംഘടനകളും തുണയായതോടെ ഭാഷാപഠനം മുംബൈ മലയാളികളുടെ ജീവിതചര്യയിലെ അവിഭാജ്യ ഘടകമായിത്തീരുകയായിരുന്നു.

എവിടെയെല്ലാം മലയാളിയുണ്ടോ, അവിടെയെല്ലാം മലയാളം എത്തിക്കുക എന്നതാണ് മലയാളം മിഷന്റെ ലക്‌ഷ്യം. ഈ ലക്‌ഷ്യം സഫലീകരിക്കുന്നതില്‍ ഒരു പടികൂടി മുന്നേറി ക്കൊണ്ട്‌ ജൂലൈ 1 മുതല്‍ ജൂലൈ 31 വരെ ഗൃഹസന്ദര്‍ശന മാസമായി മുംബൈ ചാപ്റ്റര്‍ ആചരിക്കയാണ്.

മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിന്റെ പന്ത്രണ്ട് മേഖലകളിലെ നൂറില്‍ പരം പഠനകേന്ദ്രങ്ങളിലെ അധ്യാപകരും ഭാഷാ പ്രവര്‍ത്തകരും പ്രാദേശിക മലയാളി സമാജങ്ങളുടെയും മറ്റ് മലയാളി സംഘടനകളുടെയും സംയുക്ത സഹകരണത്തിലൂടെ എല്ലാ മലയാളി ഭവനങ്ങളും സന്ദര്‍ശിച്ച് മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനാണ് ഗൃഹസന്ദര്‍ശനം സംഘടിപ്പിക്കുന്നത്.

മഹാമാരി കാലത്തും മറ്റുമായി മലയാളം മിഷന്‍ ക്ലാസ്സുകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കുന്ന കുട്ടികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും പ്രവര്‍ത്തകരെയും വീണ്ടും മലയാളം മിഷന്‍ കുടുംബത്തിലേക്ക് ക്ഷണിച്ച് അവരെ കൂടെ ചേര്‍ത്ത് നിര്‍ത്തുന്നതിനും പുതിയ പഠിതാക്കളെ കണ്ടെത്തി മാതൃഭാഷയുടെ മാധുര്യം പകര്‍ന്നു നല്‍കാനുമുള്ള തീവ്രശ്രമമാണ് ഗൃഹസന്ദര്‍ശന മാസാചരണം.

മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിന്റെ പന്ത്രണ്ട് മേഖലകളിലെ നൂറില്‍ പരം ക്ലാസ്സുകള്‍ വേനലവധി കഴിഞ്ഞ് ജൂണ്‍ 30 ഞായറാഴ്ച പുനരാരംഭിച്ചു. ഈ വര്‍ഷം മുതല്‍ മലയാളം മിഷന്‍ പഠിതാക്കളായി ചേരാന്‍ ആഗ്രഹിക്കുന്നവര്‍ പഠനകേന്ദ്രവുമായോ അതാത് മേഖല ഭാരവാഹികളുമായോ ചാപ്റ്റര്‍ ഭാരവാഹികളുമായോ ബന്ധപ്പെടേണ്ടതാണെന്ന് മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍

സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് അറിയിച്ചു. പുതിയ മലയാളം മിഷന്‍ ക്ലാസുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന സംഘടനകളും മലയാളം മിഷന്‍ അദ്ധ്യാപകരായി സന്നദ്ധ സേവനമനുഷ്ടിക്കാന്‍ തയ്യാറുള്ളവരും മേഖല ഭാരവാഹികളുമായോ ചാപ്റ്റര്‍ ഭാരവാഹികളുമായോ ബന്ധപ്പെടണമെന്നും മഞ്ചറമ്പത്ത് ആവശ്യപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9892451900

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്