Mumbai

ഐരോളി അയ്യപ്പക്ഷേത്രത്തിൽ മണ്ഡല മഹോത്സവം

നവിമുംബൈ: നവി മുംബൈയുടെ ഒരു കവാടമായ ഐരോളിയിൽ ശ്രീ അയ്യപ്പ സേവാ സമിതിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അയ്യപ്പ ക്ഷേത്രത്തിൽ ഈവർഷത്തെ മണ്ഡല മഹോത്സവം ഡിസംബർ എട്ടാം തീയതി മുതൽ പത്താം തീയതി വരെ വിവിധ പൂജാദികർമ്മങ്ങളോടും കലാപരിപാടികളോടും കൂടി ആഘോഷിക്കപ്പെടുന്നു.

ഈ വർഷത്തെ മണ്ഡല മഹോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 7 മണിക്ക് ബദലാപൂർ രാമഗിരി ആശ്രമം മഠാധിപതി സർവ്വ ശ്രീ പൂജനീയ കൃഷ്ണാനന്ദ സരസ്വതി സ്വാമികൾ നിർവഹിക്കുന്നതാണ്.

തുടർന്ന് സമ്മാനദാനം, ഐരോളി എസ് എൻ എം എസ് അവതരിപ്പിക്കുന്ന തിരുവാതിര, തുടർന്ന് ലക്ഷ്മി അനിൽ,ജിഷ കരുൺ, ജിതിൻ നായർ, ഹരി നന്ദൻ ആൻഡ് ടീം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. തുടർന്ന് അന്നദാനം

ഉത്സവത്തിന്റെ ഒന്നാം ദിവസമായ 8 12 2023 വെള്ളിയാഴ്ച രാവിലെ 8 30ന് വിളക്ക് പൂജ, കലശാഭിഷേകം 12 മണിക്ക് അന്നദാനം വൈകുന്നേരം പ്രാസാദശുദ്ധിക്രിയകൾ ഗുരുതി തർപ്പണം, ദീപാരാധന ,ഭഗവതിസേവ ഏഴുമണിക്ക് ലിറ്റിൽ തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം സുജാത ഒരു പെൺപിറവി, ഇത് കണാരന്റെ വീടല്ല .

8 30ന് ഗീത നൃത്ത വിദ്യാലയ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ രണ്ടാം ദിവസം 9 12 2023 ശനി രാവിലെ എട്ടുമണിക്ക് ഉദയാസ്തമന പൂജ, കലശാഭിഷേകം ,ശ്രീഭൂതബലി 10 മണി മുതൽ നേത്ര പരിശോധന ക്യാമ്പ് വൈകുന്നേരം 5 30 ഘോഷയാത്ര സെക്ടർ 20ലെ സോട്ടേര്‍ ശിവക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നു.

മൂന്നാം ദിവസം 10 ഡിസംബർ 2023 ഞായർ രാവിലെ 8 30ന് ലക്ഷാർച്ചന 12 മണിക്ക് മഹാപ്രസാദം വൈകുന്നേരം ഏഴുമണിക്ക് കലാശക്തി സ്കൂൾ ഓഫ് ആർട്സ് വൈക്കം അവതരിപ്പിക്കുന്ന കഥകളി ദുര്യോധനവധം

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക  9594462989

ബിഎസ്എഫ് ജവാന്മാർ സഞ്ചരിച്ച ബസ് 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; 3 മരണം, നിരവധി പേർക്ക് പരുക്ക്

എഡിജിപി തുടരുന്നു, എൽഡിഎഫിൽ അസ്വസ്ഥത

കേന്ദ്ര സർക്കാരിന് തിരിച്ചടി; ഫാക്റ്റ് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്നു ബോംബെ ഹൈക്കോടതി

വനിതാ ടി-20 ലോകകപ്പ് ക്രിക്കറ്റിന് ഒക്ടോബർ 3 ന് തുടക്കം: ഒരുക്കങ്ങൾ പൂർത്തിയാക്കി യുഎഇ

വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രയേലും ഹിസ്ബുള്ളയും; ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം അഖ്വിൽ കൊല്ലപ്പെട്ടു