ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി മാട്ടുങ്ക ആസ്തിക സമാജ് മുതിർന്ന ഭക്തരെ ആദരിച്ചു 
Mumbai

ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി മാട്ടുങ്ക ആസ്തിക സമാജ് മുതിർന്ന ഭക്തരെ ആദരിച്ചു

നൂറിലധികം മുതിർന്ന പൗരന്മാരെ ഷാളും സാരിയും വെള്ളി നാണയവും നൽകിയാണ് ആദരിച്ചത്

മുംബൈ: ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി മാട്ടുങ്ക ആസ്തിക സമാജ് ക്ഷേത്രം 80 വയസ്സിനു മുകളിൽ പ്രായമായ ഭക്തരെ ആദരിച്ചു. ക്ഷേത്രം ഹാളിൽ സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ ചടങ്ങിൽ നൂറിലധികം മുതിർന്ന പൗരന്മാരെ ഷാളും സാരിയും വെള്ളി നാണയവും നൽകിയാണ് ആദരിച്ചത്. ക്ഷേത്രത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന പരിപാടിയായാണ് ക്ഷേത്ര കമ്മിറ്റിയാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

ആസ്തിക സമാജത്തിനെ ചരിത്രത്തെക്കുറിച്ചും ഉത്ഭവത്തെ കുറിച്ചും ക്ഷേത്രം എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ചും പ്രതിനിധികൾ വിശദീകരിച്ചു. 1923-24 ലാണ് സമാജം രൂപീകൃതമായത്. കേരളത്തിലെ പാലക്കാട് നിന്ന് മുംബൈയിലെ മാട്ടുങ്കയിലേക്ക് വന്ന കുറച്ച് പേരാണ് ക്ഷേത്രം ആരംഭിച്ചത്. ഓഫീസ് സമയം കഴിഞ്ഞാൽ ഉടൻ എല്ലാവരും ഇവിടെ ശ്രീരാമചിത്രവുമായി വരുമായിരുന്നു. ശേഷം വിഷ്ണുസഹസ്രനാമം ചൊല്ലി പിരിയും. ഇപ്പോൾ നമ്മൾ 100 വർഷം പൂർത്തിയാക്കി,” ക്ഷേത്രത്തിലെ ഒരു ഉദ്യോഗസ്ഥൻ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

'സമ്പ്രദായ ഭജൻ' എന്ന ആശയം പ്രചരിപ്പിച്ചതിന് ക്ഷേത്രം പ്രശസ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഈ സംസ്കാരം ആദ്യമായി മുംബൈയിൽ അവതരിപ്പിച്ചത് ആസ്തിക സമാജമാണെന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു.

മുരുകനും ശ്രീരാമനും സമർപ്പിച്ച ശ്ലോക പാരായണത്തോടെയാണ് പരിപാടി ആരംഭിച്ചത്, തുടർന്ന് ക്ഷേത്ര പണ്ഡിറ്റുകളുടെ വേദ സ്തുതികൾ ആലപിച്ചു.

ചടങ്ങിൽ കുടുംബാംഗങ്ങളുമായി എത്തിയ ഓരോ ഭക്തനെയും സ്മരണികയും ക്ഷേത്ര പ്രസാദവും ഷാളും പട്ടുസാരിയും നൽകി ആദരിച്ചു. ക്ഷേത്രം ഭാരവാഹികളായ സുന്ദർ രാമകൃഷ്ണൻ, പരമേശ്വരയ്യർ തുടങ്ങിയവർ ഓരോ ഭക്തർക്കും വെള്ളി നാണയം സമ്മാനിച്ചു.

ചടങ്ങിന് മുമ്പ് കമ്മിറ്റി അംഗങ്ങൾ എല്ലാ മുതിർന്ന വ്യക്തികളുടെയും വീടുകളിൽ നേരിട്ട് സന്ദർശനം നടത്തി ക്ഷണിച്ചിരുന്നതായും ഭാരവാഹികൾ പറഞ്ഞു.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...

കൊച്ചിയിൽ ലോ ഫ്ലോർ ബസ് കത്തിനശിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു