സീൽ ആശ്രമത്തിന്‍റെ 'മഴയെത്തും മുമ്പേ' സമാപന സമ്മേളനം ഞായറാഴ്ച 
Mumbai

സീൽ ആശ്രമത്തിന്‍റെ 'മഴയെത്തും മുമ്പേ' സമാപന സമ്മേളനം ഞായറാഴ്ച

മുംബൈ: സീൽ ആശ്രമത്തിന്‍റെ മഴയെത്തും മുമ്പേ എന്ന ക്യാമ്പയിനിന്‍റെ സമാപന സമ്മേളനം ഞായറാഴ്ച വാഷിയിൽ സംഘടിപ്പിക്കും. ഞായറാഴ്ച വൈകീട്ട് 4 മണിക്ക് വാഷി സെക്ടർ 8 ലുള്ള അലയൻസ് ചർച്ചിലാണ് സമാപന സമ്മേളനം. ചടങ്ങിൽ മഹാരാഷ്ട്ര സംസ്ഥാന ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ ചെയ്യർപേഴ്സൺ ജസ്റ്റിസ് കെ കെ താട്ടെട് മുഖ്യാതിഥി ആയിരിക്കും. ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാൻ ഡോ. എബ്രഹാം മത്തായി, താനെ ടി സി പി ആയ ശിവരാജ് പാട്ടീൽ, സാമൂഹ്യ പ്രവർത്തകൻ കെ ആർ ഗോപി എന്നിവരെ ആദരിക്കുമെന്നും ആശ്രമം വക്താക്കൾ അറിയിച്ചു.

നഗരത്തിന്റെ തെരുവുകളിൽ നിന്ന് നിരാലംബരായി കഴിയുന്ന 140 അരികു ജീവിതങ്ങളെ 30 ദിവസം കൊണ്ട് രക്ഷിച്ച മഴയെത്തുംമുമ്പെ എന്ന ദൗത്യത്തിന് 10 ദിവസങ്ങൾക്കു മുമ്പ് പര്യവസാനമായിരുന്നു.തെരുവിൽ കഴിയുന്ന അശരണരെ രക്ഷിക്കാൻ പനവേലിലെ സീൽ ആശ്രമവും നഗരത്തിലെ സാമൂഹ്യ സാംസ്കാരിക സംഘടനകളും ചേർന്ന് മേയ് 22 ന് തുടങ്ങിയ മഴയെത്തുംമുമ്പെ എന്ന യത്നം ജൂൺ 20 വെകിട്ടാണ് കൊടിയിറങ്ങിയത്.

140 പേരെയാണ് ജൂൺ 20 വരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് തെരുവിൽ നിന്ന് മാറ്റിയത്. നവി മുംബൈയിൽ തുടങ്ങിയ മഴയെത്തുംമുമ്പെ വമ്പിച്ച പ്രതികരണങ്ങളെ തുടർന്ന് താനെ മുതൽ കല്യാൺ വരെയുള്ള പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

മഴയെത്തുംമുമ്പേ രക്ഷാപ്രവർത്തനത്തിൽ എഴുപതിൽ പരം പേരെയാണ് നവി മുംബൈ തെരുവുകളിൽ നിന്ന് രക്ഷിച്ചത്. അത്രയും തന്നെ ആളുകളെ താനെ - കല്യാൺ മേഖലയിൽ നിന്ന് രക്ഷിക്കുകയായിരുന്നു. നവി മുംബൈ മേഖലയിലെ മികച്ച വിജയവും പക്വമായ രക്ഷാപ്രവർത്തനവും കണ്ട് നിരവധി ആളുകൾ താനെ, മുംബൈ, കല്യാൺ, ഡോംബിവ്ലി, മീരാ റോഡ്, ഭയാന്തർ എന്നിവടങ്ങളിൽ നിന്ന് വന്ന തുടരെത്തുടരെയുള്ള അപേക്ഷകളാണ് മഴയെത്തുംമുമ്പെ എന്ന രക്ഷാദൗത്യത്തെ ഹ്രസ്വമായ കാലയളവിൽ താനെ - കല്യാൺ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം