മുംബൈയിൽ 20 കെട്ടിടങ്ങൾ അപകടകരമായ സ്ഥിതിയിൽ 
Mumbai

മുംബൈയിൽ 20 കെട്ടിടങ്ങൾ അപകടകരമായ സ്ഥിതിയിൽ: മൺസൂണിന് മുമ്പ് ഒഴിഞ്ഞു പോകാൻ നോട്ടീസ്

മുംബൈ:മുംബൈ നഗരത്തിൽ അപകടകരമായ അവസ്ഥ‍യിൽ തുടരുന്ന 20 കെട്ടിടങ്ങളുടെ പട്ടിക ഹൗസിംഗ് ബോർഡ് പുറത്ത് വിട്ടു. ഇവയിൽ മിക്കതും ഗിർഗാവിലാണ്. വാടകക്കാരോടും താമസക്കാരോടും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും മുംബൈ ബിൽഡിംഗ്സ് റിപ്പയേഴ്‌സ് ആൻഡ് റീ കൺസ്ട്രക്ഷൻ ബോർഡിന്‍റെ ഒഴിപ്പിക്കൽ നടപടികളുമായി സഹകരിക്കാനും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. കെട്ടിടങ്ങളിൽ നിന്ന് ഒഴിഞ്ഞ് ജീവനും സ്വത്തിനും നഷ്‌ടം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ താമസക്കാരോട് ബോർഡ് അഭ്യർഥിച്ചു. അപകടമുണ്ടായാൽ ടാർഡെവിൽ 24/7 കൺട്രോൾ റൂമിൽ 022-2353 6945, 022- 2351 7423, 93216 37699 എന്നീ നമ്പറുകളിൽ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

മൺസൂൺ സീസൺ കണക്കിലെടുത്ത്, മുംബൈ ബിൽഡിംഗ് റിപ്പയർ & റീകൺസ്ട്രക്ഷൻ ബോർഡ് (MBRRB) നഗരത്തിലെ പഴയതും ജീർണിച്ചതുമായ സെസ്ഡ് കെട്ടിടങ്ങളുടെ വാർഷിക പ്രീ-മൺസൂൺ സർവേ പൂർത്തിയാക്കിയിരുന്നു. ഇതിലാണ് 20 കെട്ടിടങ്ങളുടെ പട്ടിക പുറത്തിറക്കിയത്. ഇതിൽ നാല് കെട്ടിടങ്ങൾ കഴിഞ്ഞ വർഷം അപകടകരമായി പ്രഖ്യാപിച്ചിരുന്നു

ഈ അപകടകരമായ കെട്ടിടങ്ങളിൽ 711 താമസക്കാരാണ് ഉള്ളത്. ഇതിൽ വാടകക്കാരും താമസിക്കുന്നു. ഏകദേശം 36 വാടകക്കാരോ താമസക്കാരോ സ്വന്തമായി ബദൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതുവരെ 46 താമസക്കാരെ ട്രാൻസിറ്റ് ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ശേഷിക്കുന്ന താമസക്കാർക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്, സ്ഥലം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 412 പേരെ ട്രാൻസിറ്റ് ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ ബോർഡ് ആസൂത്രണം ചെയ്യുന്നു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ