Nana Patole 
Mumbai

'മറാത്ത്‌വാഡയ്ക്കുള്ള പാക്കേജ് വെറും പൊള്ളയാണ്': എം.പി.സി.സി പ്രസിഡന്‍റ് നാനാ പാട്ടൊളെ

മുംബൈ: ശനിയാഴ്ച നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മേഖലയ്ക്ക് കാര്യമായ സഹായമൊന്നും നൽകുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത്. സംസ്ഥാന നിയമസഭാ കൗൺസിലിലെ പ്രതിപക്ഷ നേതാവ് അംബാദാസ് ദൻവെ കഴിഞ്ഞ ദിവസം സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിൽ ആണ് പ്രതികരിച്ചത്. 2023ൽ നടത്തിയ മിക്ക പ്രഖ്യാപനങ്ങളും 2016ലെ പ്രഖ്യാപനങ്ങളുടെ ആവർത്തനം മാത്രമാണെന്നു അദ്ദേഹം പറഞ്ഞു

അതേസമയം വെള്ളിയാഴ്ചത്തെ ക്യാബിനറ്റ് തീരുമാനങ്ങളോട് പ്രതികരിക്കവെ, എംപിസിസി പ്രസിഡന്റ് നാന പടോലെ പറഞ്ഞു, “മറാത്ത്വാഡയിലെ ജനങ്ങൾക്ക് മന്ത്രിസഭാ യോഗത്തിൽ നിന്ന് ഒന്നും ലഭിച്ചില്ല. 59,000 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചുവെന്ന് സർക്കാർ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും അത് അക്കമിട്ട് നിരത്തൽ മാത്രമാണ്. പൊതുജനങ്ങളുടെ കൈയിൽ എന്തെങ്കിലും കിട്ടിയാൽ മാത്രമേ സർക്കാർ എന്താണ് ചെയ്തതെന്ന് നമുക്ക് അറിയാൻ കഴിയൂ. അതിനാൽ, നിലവിൽ ഇത് ഒരു 'പൊള്ളയായ' പാക്കേജ് മാത്രമാണ്.

മറാത്ത്‌വാഡ കടുത്ത വരൾച്ചയിൽ വലയുകയാണ്, ഈ മേഖലയിൽ കർഷക ആത്മഹത്യകൾ വർദ്ധിച്ചു. ഇത്തരം സാഹചര്യത്തിൽ വരൾച്ച പ്രഖ്യാപിക്കേണ്ടത് അനിവാര്യമായിരുന്നു, എന്നാൽ വരൾച്ച പ്രഖ്യാപിക്കാതെ സർക്കാർ പൊതുജനങ്ങളോട് ക്രൂരമായ തമാശയാണ് കളിക്കുന്നത്, ”സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ പറഞ്ഞു. മഹായുതി സർക്കാർ ഈ മേഖലയ്ക്ക് വേണ്ടി പ്രഖ്യാപിച്ച എംവിഎ തീരുമാനങ്ങൾ റദ്ദ് ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കൃഷി മന്ത്രിയുടെ മണ്ഡലമായ ബീഡ് ജില്ലയിൽ മാത്രം കഴിഞ്ഞ രണ്ട് മാസത്തിനിടെ 168 കർഷകർ ആത്മഹത്യ ചെയ്തു. മറ്റ് ജില്ലകളും സമാനമായ സാഹചര്യങ്ങൾ നേരിടുന്നുണ്ടെങ്കിലും സർക്കാർ ഒരു പരിഹാര പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല. മറാത്ത്‌വാഡയിൽ നിന്നുള്ള യുവാക്കൾ മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളിലേക്ക് ജോലി തേടി ധാരാളമായി കുടിയേറുന്നു, എന്നാൽ അവരുടെ തൊഴിലിനായി സർക്കാർ ഒരു കൃത്യമായ പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. അവിടെ മന്ത്രിസഭാ യോഗം ചേർന്നിട്ടും അവർക്ക് സർക്കാരിൽ നിന്ന് ഒന്നും ലഭിച്ചില്ല എന്നത് ഈ പ്രദേശത്തിന്റെ ദൗർഭാഗ്യമാണ്,” വഡെറ്റിവാർ ഉന്നയിച്ച കാര്യങ്ങൾ അംഗീകരിച്ചുകൊണ്ട് പട്ടോലെ കൂട്ടിച്ചേർത്തു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു