Nana Patole 
Mumbai

'ഇന്ത്യ' സഖ്യം സർക്കാർ രൂപീകരിച്ചാൽ രാമക്ഷേത്രം ശുദ്ധീകരിക്കുമെന്ന് എംപിസിസി പ്രസിഡന്റ്‌ നാന പടോലെ

മുംബൈ: ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ രാമക്ഷേത്രം ശുദ്ധീകരിക്കുമെന്ന് എംപിസിസി പ്രസിഡന്റ്‌ നാന പടോലെ. രാമക്ഷേത്ര നിർമാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആചാരങ്ങൾക്കെതിരായാണ് പ്രവർത്തിച്ചതെന്നും പ്രതിപക്ഷ സഖ്യം സർക്കാർ രൂപവത്കരിച്ചാൽ അത് തിരുത്തുമെന്നും നാനാ പടോലെ പറഞ്ഞു.

‘അവിടെയുള്ളത് ശ്രീരാമന്റെ പ്രതിമയല്ല, രാം ലല്ലയുടെ ശിശുരൂപമാണ്. രാമക്ഷേത്ര നിർമാണത്തിൽ ആചാരവിരുദ്ധമായാണ് നരേന്ദ്രമോദി പ്രവർത്തിച്ചത്. ഇത് ഞാൻ പറയുന്നതല്ല. ശരിയായ ആചാരങ്ങൾ പാലിച്ചിട്ടില്ലെന്ന് നാല് ശങ്കരാചാര്യന്മാർ പറഞ്ഞു. ശങ്കരാചാര്യന്മാർ പറഞ്ഞതനുസരിച്ച് ചെയ്യുമെന്നാണ് ഞങ്ങൾ പറയുന്നത്. അവിടെ രാം ദർബാർ സ്ഥാപിക്കും. ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ ഞങ്ങൾ രാമക്ഷേത്രം ശുദ്ധീകരിക്കും’ -കോൺഗ്രസ് നേതാവ് പറഞ്ഞു.

'ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയത് കളക്‌ടർ, രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്കാക്കിയതും കളക്‌ടർ'; ഗുരുതര ആരോപണം

കൈവിട്ട് പോയി മക്കളേ; സ്വർണവില 58,000 ത്തിലേക്ക് ..!!!

ആലുവയിൽ ജിം ട്രെയിർ വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയിൽ

പെട്രോള്‍ പമ്പിന്‍റെ ഫയൽ നീക്കത്തിൽ വീഴ്ച പറ്റിയിട്ടില്ല; നവീന്‍ ബാബുവിന് കളക്ടറുടെ ക്ലീന്‍ചിറ്റ്

വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കു മുന്നറിയിപ്പ്