Mumbai 17-year-old suicide case against 26-year-old 
Mumbai

മുംബൈയിൽ 17കാരി ആത്മഹത്യ ചെയ്ത സംഭവം: 26 കാരനെതിരെ കേസ്

മുംബൈ: 2 ദിവസം മുമ്പ് മുംബൈയിലെ ഘട്ഘോപരിൽ 17കാരി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ 26 കാരനുമായുള്ള ബന്ധത്തെകുറിച്ച് കുടുംബം പൊലീസിൽ ആരോപണം ഉയർത്തി. 26 കാരനായ ശുഭം ഖരാത്തിനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തു.

ഘട്‌കോപ്പറിലെ കാമരാജ് നഗറിൽ താമസിക്കുന്ന പെൺകുട്ടി മാതാപിതാക്കളോടും മൂത്ത സഹോദരനോടും ഒപ്പം 17 നിലകളുള്ള എസ്ആർഎ കെട്ടിടത്തിലാണ് താമസിച്ചു വന്നിരുന്നത്, ഒന്നാം വർഷ ജൂനിയർ കോളെജ് വിദ്യാർത്ഥിനിയായിരുന്നു പെൺകുട്ടി. പന്ത് നഗർ പോലിസ് വിവരം അറിഞ്ഞ ഉടൻ സ്ഥലത്ത് എത്തി രാജവാഡി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുംമുമ്പ് മരിച്ചിരുന്നു.

ആദ്യം അപകടമരണമായാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിലും രാത്രി ഇരയുടെ അമ്മ പൊലീസിനെ സമീപിച്ചതോടെ സ്ഥിതി മാറി, തന്‍റെ പ്രായപൂർത്തിയാകാത്ത മകൾ ശുഭം ഖരാത്ത് 26 കാരനുമായി ബന്ധമുണ്ടെന്ന് പറയുകയും തങ്ങൾ താമസിക്കുന്ന അതേ സ്ഥലത്താണ് ഖരാത്ത് താമസിക്കുന്നതെന്നും അമ്മ പൊലീസിനോട് പറഞ്ഞു, തുടർന്ന് ആത്മഹത്യാ പ്രേരണയ്ക്ക് ഇയാൾക്കെതിരെ കേസെടുത്തു. മകൾ പ്രായപൂർത്തിയാകാത്തവളാണെന്ന് അറിഞ്ഞിട്ടും ഖരാത്ത് അവളെ സമീപിക്കുകയും പ്രണയത്തിലാവുകയും ചെയ്തുവെന്ന് മാതാവ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഖരത്തിന് മറ്റ് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും മകളെ വഞ്ചിക്കുകയാണെന്നും അവർ ആരോപിച്ചു. ഖരാത്തിന്‍റെ ഈ സ്വഭാവത്തെ കുറിച്ച് അറിഞ്ഞ പെൺകുട്ടി മനോവിഷമത്താൽ ആത്മഹത്യ ചെയ്തു എന്നാണ് അമ്മ ആരോപിച്ചത്.

അതേസമയം കാര്യങ്ങൾ ഇപ്പോഴും വ്യക്തമല്ലാത്തതിനാൽ, അന്വേഷണം തുടരുകയാണെന്ന് പോലിസ് പറഞ്ഞു, പെൺകുട്ടി എവിടെ നിന്നാണ് ചാടിയതെന്ന് ഇപ്പോഴും വ്യക്തമല്ല. “ താഴത്തെ നിലയിൽ നിന്നും , ലിഫ്റ്റ് ഉപയോഗിച്ച് മുകളിലേക്ക് പോയി,17-മത്തെ നിലയിൽ നിന്നും ചാടുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. വസ്തുത കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സീനിയർ പൊലീസ് ഇൻസ്പെക്ടർ രാജേഷ് കേവാലെ പറഞ്ഞു. സെക്ഷൻ 306 (ആത്മഹത്യ പ്രേരണ) പ്രകാരം ശുഭം ഖരാട്ടിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളുടെ പങ്ക് അന്വേഷിക്കുന്നുണ്ട്.

കോട്ടയത്ത് അച്ഛനും അമ്മയും മകനും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

രാഹുൽ മാങ്കൂട്ടത്തിലിന് വൻവരവേൽപ്പ്

ട്രെയിൻ ടിക്കറ്റ് ബുക്കിങ് സമയപരിധി വെട്ടിക്കുറച്ചു

പി. സരിനെ തള്ളി ഷാഫി പറമ്പിൽ

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ്; സത‍്യൻ മൊകേരി സ്ഥാനാർഥിയായേക്കും