ചെന്നൈ-മുംബൈ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി 
Mumbai

ചെന്നൈ-മുംബൈ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാർ സുരക്ഷിതർ

മുംബൈ: ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിന്‍റെ പശ്ചാത്തലത്തിൽ ചെന്നൈയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനം സുരക്ഷിതമായി മുംബൈയിൽ ഇറക്കിയതായി വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു. ന്യൂഡൽഹിയിലെ സ്വകാര്യ വിമാനക്കമ്പനിയുടെ കോൾ സെന്‍ററിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതെന്നും വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും വിമാനത്താവളം അധികൃതർ അറിയിച്ചു.

ചൊവ്വാഴ്ച രാത്രി 10.30ഓടെ വിമാനം സുരക്ഷിതമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കി. ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ ഫ്ലൈറ്റ് 6E 5149 നാണ് ബോംബ് ഭീഷണി ലഭിച്ചത്.

"ഞങ്ങൾ സുരക്ഷാ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നു, എല്ലാ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം വിമാനം ടെർമിനൽ ഏരിയയിൽ തിരികെ സ്ഥാപിക്കും,"

എയർലൈൻ രാത്രി ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു