Mumbai

"ഞാൻ അവധിയിലല്ല; ഡബിൾ ഡ്യൂട്ടിയാണ് ചെയ്യുന്നത്;" മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ

മുംബൈ: ഞാൻ അവധിയിലല്ല, മറിച്ച് ഡബിൾ ഡ്യൂട്ടിയാണ് ചെയ്യുന്നതെന്ന്‌ ,” മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ഷിൻഡെക്കെതിരെ പല കോണുകളിൽ നിന്നും വിമർശനം വന്നിരുന്ന സാഹചര്യത്തിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ കരുതുന്നത്. തന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ മഹാബലേശ്വറിലും സത്താറയിലും നടന്ന ഔദ്യോഗിക യോഗങ്ങളെയും മുഖ്യമന്ത്രി അഭിസംബോധന ചെയ്തു.

വിവിധ വകുപ്പുകളിൽ നിന്നുള്ള ഫയലുകൾ മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിലേക്ക് വന്നുകൊണ്ടിരിക്കുന്നു, അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജോലികളൊന്നും പൊതുവെ കെട്ടിക്കിടക്കാറില്ല. അതിനാൽ മുഖ്യമന്ത്രി ഇല്ലാത്ത സമയത്തും ചീഫ് സെക്രട്ടറിയുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുകയും വീഡിയോ കോൺഫറൻസിലൂടെ 65 ഫയലുകൾ ക്ലിയർ ചെയ്യുകയും ചെയ്തുവെന്ന് സിഎംഒ പ്രസ്താവനയിൽ പറഞ്ഞു.

മഴ അകാലത്തിൽ പെയ്യുന്ന സാഹചര്യത്തിൽ അടിയന്തിര ദുരിതാശ്വാസ വകുപ്പിനോട് സജ്ജമാകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. അതിനിടെ, മഹാബലേശ്വറിൽ മുഖ്യമന്ത്രി ഷിൻഡെ സതാരയിലെയും സമീപ ജില്ലകളിലെയും സർക്കാർ ഉദ്യോഗസ്ഥരുമായി യോഗങ്ങൾ നടത്തി. മഹാബലേശ്വർ-പഞ്ചഗണി മേഖലയിലെ ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു. മഹാബ്ലേശ്വർ-പഞ്ചഗണി പ്ലാസ്റ്റിക് വിമുക്തമാക്കാൻ പദ്ധതി തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ ഉദ്യോഗസ്ഥരോട് പറഞ്ഞു.പ്രദേശത്തെ റോഡ് പദ്ധതിക്ക് തറക്കല്ലിട്ട ശേഷം തപോള-ബാംനോളി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ