മുംബൈ: നഗരത്തിൽ ഈ സീസണിൽ ലഭിച്ച മഴ 1000 മില്ലിമീറ്റർ കടന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ വരെയുള്ള കണക്കുകളാണ് പുറത്ത് വന്നത്. സാന്താക്രൂസ് കാലാവസ്ഥാ കേന്ദ്രത്തിൽ 1,208 മില്ലീമീറ്ററും കൊളാബ നിരീക്ഷണ കേന്ദ്രത്തിൽ 1,163 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.
അതേസമയം ജൂലൈ മാസം ലഭിക്കേണ്ട മഴയുടെ ശരാശരി ക്വാട്ടയും രണ്ടാഴ്ചയ്ക്കുള്ളിൽ മുംബൈയിൽ മറികടന്നു. ഈ ആഴ്ച്ചയിലും മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.
നഗരത്തിൽ തിങ്കളാഴ്ച്ച യെല്ലോ' അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴ - തിങ്കളാഴ്ചയും ലഭിച്ചേക്കാം.ചൊവ്വാഴ്ച്ച 'ഓറഞ്ച്' അലർട്ടും പ്രഖ്യാപിച്ചു. നഗരത്തിന്റെ മിക്ക സ്ഥലങ്ങളിലും കനത്ത മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. ജൂൺ 9 ന് മൺസൂൺ ആരംഭം കുറിച്ചു വെങ്കിലും ജൂൺ മാസം മുഴുവനും വളരെ കുറഞ്ഞ മഴയാണ് ലഭിച്ചത്. ജൂണിൽ നഗരത്തിൽ 347 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയിരുന്നത്. ജൂണിലെ ശരാശരി മഴ 537.1 മില്ലിമീറ്റർ ആണ്.