ഓണാഘോഷം ഒഴിവാക്കി സുഹൃദ് സംഗമം നടത്തി ഡോംബിവിലി, താക്കുർളി, കല്യാൺ മലയാളി കൂട്ടായ്മ  
Mumbai

വയനാട് ദുരന്തം: ഓണാഘോഷം ഒഴിവാക്കി സുഹൃദ് സംഗമം നടത്തി ഡോംബിവിലി, താക്കുർളി, കല്യാൺ മലയാളി കൂട്ടായ്മ

മുംബൈ: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ ഒഴിവാക്കി മുംബൈയിലെ മലയാളി കൂട്ടായ്മകൾ. പകരം ചിങ്ങം ഒന്നിനു സുഹൃദ് സംഗമം നടത്തി. എല്ലാ വർഷവും അതി ഗംഭീരമായി വിവിധ മാളുകളിലും മറ്റുമാണ് മലയാളി കൂട്ടായ്മ ഓണാഘോഷം നടത്തി വന്നിരുന്നത്. എന്നാൽ ഈ വർഷം വയനാട് ജനതയെ ചേർത്തു പിടിച്ച് മലയാളി കൂട്ടായ്മകളിൽ നിന്നും ഓണാഘോഷ പരിപാടികൾക്കായി സ്വരൂപിച്ച തുക മുഴുവൻ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വയനാട് ജനതയ്ക്ക് തണലായി. താക്കൂർളി 90 ഫീറ്റ് റോഡ് സർവ്വോദയ ഹിൽസിലെ ടവറിലെ അന്തേവാസികൾക്കായുള്ള ക്ലബ് ഹൗസിലാണ് ചടങ്ങ് നടന്നത്. മലയാളികളും ഇതര ഭാഷക്കാരും പരമ്പരാഗത കേരളീയ വേഷത്തിലാണ് ചടങ്ങിനെത്തിയത്. മനോഹരമായ ഓണപ്പൂക്കളം ചടങ്ങിന്‍റെ ആകർഷണമായിരുന്നു. കല സോമൻ, മായാംബിക, സീമന്തിനി മേനോൻ , സോമൻ , സുധാ നായർ എന്നീവർ ചേർന്നു നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

തുടർന്ന് സുധാ നായരുടെ നേതൃത്വത്തിൽ കൈ കൊട്ടി കളി, തിരുവാതിര, കേരള നടനം എന്നിവ അരങ്ങേറി. മനോഹരമായ നാടൻ ഓണപ്പാട്ടുകളും അതിന്‍റെ ദൃശ്യാവിഷ്ക്കാരവും കൂട്ടായ്മയിലെ മുഴുവൻ വനിതകളും പുരുഷന്മാരും ചേർന്നു നടത്തി. ഡോംബിവിലി ഗണേഷ് അയ്യർ ഗാനാലാപനത്തിനു നേതൃത്വം നൽകി.

പരിപാടിയിൽ ഉടനീളം മാവേലിയായി താക്കൂർളി ആനന്ദും വാമനനായി താക്കൂർളി ഹരികൃഷ്ണൻ മനോജും വേഷമിട്ട് ഓണാഘോഷ പരിപാടിയിൽ നിറഞ്ഞാടി. മാവേലിയുടെയും വാമനന്‍റെയും സാന്നിധ്യം പരിപാടിക്ക് കൂടുതൽ കൊഴുപ്പേകി. വിവിധ ഫ്ലാറ്റുകളിലെ ഇതര ഭാഷക്കാരായ ഗുജറാത്തി, മറാത്തി, കന്നട, തമിഴ് കുടുംബാംഗങ്ങളും പരിപാടിയിൽ മുഴുവൻ സമയവും പങ്കെടുത്ത് കലാപരിപാടികൾ ആസ്വദിച്ചു. അമ്പലപ്പുഴ പാൽപ്പായസം , ഉണ്ണിയപ്പം, നേന്ത്രക്കായ വറുത്തത് തുടങ്ങിയ മധുര പലഹാരങ്ങൾ അംഗങ്ങൾ ഒരുമിച്ചിരുന്നു കഴിക്കുകയുണ്ടായി. കൂട്ടായ്മയിലെ മുഴുവൻ പേരും മാവേലിയോടും വാമനനോടുമൊപ്പം സ്നേഹ സെൽഫി പകർത്തിയ ഗേഷമാണ് അവരവരുടെ ഫ്ലാറ്റുകളിലേക്ക് മടങ്ങിയത്. ഓണാഘോഷ പരിപാടികൾക്ക് മലയാളി കൂട്ടായ്മകളുടെ അംഗവും ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ മുംബൈ ജില്ലാ മീഡിയ കോ - ഓർഡിനേറ്ററുമായ വി. പി. ശിവകുമാർ , താക്കൂർളി സോമൻ, കലാ സോമൻ , മനോജ് ടാക്കുർളി എന്നിവർ മേൽനോട്ടം വഹിച്ചു.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി