Mumbai MC Velayudhan passes away 
Mumbai

മുംബൈയിലെ സാഹിത്യ-സാംസ്കാരിക രംഗത്തെ നിറസാനിദ്ധ്യം, എം.സി. വേലായുധൻ ഓർമയായി

മുംബൈ: മുംബൈയിലെ സാംസ്കാരിക - സാഹിത്യ മണ്ഡലങ്ങളിലെ നിറസാന്നിധ്യമായിരുന്ന എം.സി. വേലായുധൻ (85) ഇന്നലെ രാത്രി 10 മണിക്ക് സ്വവസതിയില്‍ വച്ച് ഹൃദയാഘാതം മൂലം നിര്യാതനായി.

സംസ്കാരചടങ്ങുകള്‍ ഇന്ന് ഉച്ചക്ക് 12.00മണിക്ക് ബദലാപ്പൂര്‍ വെസ്റ്റിലെ ഹിന്ദുസ്മശാനത്തില്‍ നടക്കും. വാർദ്ധക്യസഹജമായ അസ്വസ്ഥതകൾ ഉണ്ടായിരുന്നിട്ട് കൂടി ഒരുപാട് സാംസ്കാരിക പരിപാടികളിൽ അടുത്ത ദിവസം വരെ അദ്ദേഹം പങ്കെടുത്തിരുന്നു. ഏറെക്കാലമായി മുംബൈയിലെ പ്രാന്തപ്രദേശമായ ഉല്ലാസ് നഗറിലെ സഹിയാദ്രി നഗറിൽ ആയിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. പിന്നീട് മകളുടെ ബദാലാപ്പൂരിലെ വസതിയിലേക്ക് താമസം മാറിയിരുന്നു.

ഉല്ലാസ് ആർട്സ് ആൻഡ് വെൽഫെയർ അസോസിയേഷന്‍റെ മാനേജിങ് കമ്മിറ്റി അംഗം, ഉല്ലാസഗർ മലയാളി സമാജത്തിന്‍റെ മാനേജിങ് കമ്മിറ്റി അംഗം, കേരളീയ കേന്ദ്ര സംഘടനയുടെ സെക്രട്ടറി, വെൽഫെയർ സ്കൂളിന്‍റെ പ്രവർത്തകൻ, മലയാളമിഷന്‍റെ പ്രവർത്തകൻ അതുപോലെ മുംബൈയിലെ നിരവധി സംഘടനകളുമായി സഹകരിച്ച് പ്രവർത്തിച്ച ആദരണീയനായ വ്യക്തി ആയിരുന്നു. എം സി എന്നും വേലായുധേട്ടൻ എന്നും അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന്‍റെ സ്വദേശം കോഴിക്കോടാണ് ജില്ലയിലെ കുണ്ടുപറമ്പ്, മണ്ണാറക്ക തറവാട് ആണ്. ഭാര്യ : ഷൈലജ വേലായുധന്‍, മകന്‍: രഞ്ജിത്ത്, മകള്‍: രജന, മരുമന്‍: ശരത് പിള്ള, എം സി വേലായുധന്‍റെ വേർപാടിൽ ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയഷൻ ആദരാഞ്ജലികൾ അർപ്പിച്ചു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ