ബാബ സിദ്ദിഖി കൊലപാതകം: പ്രതിയുടെ വീട്ടിൽ നിന്ന് മുംബൈ പൊലീസ് ആയുധം കണ്ടെടുത്തു 
Mumbai

ബാബ സിദ്ദിഖി കൊലപാതകം: പ്രതിയുടെ വീട്ടിൽ നിന്ന് മുംബൈ പൊലീസ് ആയുധം കണ്ടെടുത്തു

വെടിയുതിർത്തവരുടെ മൊബൈലുകൾ പരിശോധിച്ചപ്പോൾ പിസ്റ്റളുകളുടെ ചിത്രങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു

മുംബൈ: എൻസിപി നേതാവ് ബാബ സിദ്ദിഖി വധക്കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് മുംബൈ പൊലീസ് ആയുധം കണ്ടെടുത്തു. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള പ്രതി റാം ഫുൽചന്ദ് കനൂജിയ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് ആയുധം കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിൽ പൊലീസ് റിപ്പോർട്ട് ചെയ്ത അഞ്ച് ആയുധങ്ങളിൽ നാലെണ്ണം പൊലീസ് കണ്ടെടുത്തു.

അതേസമയം ഓസ്‌ട്രേലിയയിൽ നിർമ്മിച്ച ബ്രെറ്റ എന്ന മറ്റൊരു പിസ്റ്റളിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

വെടിയുതിർത്തവരുടെ മൊബൈലുകൾ പരിശോധിച്ചപ്പോൾ പിസ്റ്റളുകളുടെ ചിത്രങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. തുടർന്ന് ചോദ്യം ചെയ്യലിന് ശേഷം നാലാമത്തെ ആയുധത്തിനായി ക്രൈംബ്രാഞ്ച് തിരച്ചിൽ ആരംഭിച്ചു.

കൊച്ചിയിൽ എയർ ഇന്ത‍്യ വിമാനത്തിൽ നിന്നും ഭീഷണി സന്ദേശം കണ്ടെടുത്തു

3 മണിക്കൂറിലധികം ആനയെ എഴുന്നള്ളിക്കരുത്; മാർഗ രേഖയുമായി ഹൈക്കോടതി

എറണാകുളത്ത് ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് രോഗി മരിച്ചു

സ്‌കൂള്‍ ശാസ്ത്രോത്സവം: ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും 2 ദിവസം അവധി

പാലക്കാട് കാർ ഇടിച്ചുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി | Video