സുരേഷ് ഗോപി 
Mumbai

സുരേഷ് ഗോപിയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങൾ

മഹായുതി സ്ഥാനാർഥികൾക്കായി മലയാളി സമൂഹത്തിനിടയിൽ പ്രചരണം നടത്താനാണ് സുരേഷ് ഗോപി എത്തുന്നത്.

മുംബൈ: കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റശേഷം ആദ്യമായി മുംബൈ നഗരത്തിലെത്തുന്ന സുരേഷ് ഗോപിയെ സ്വീകരിക്കാൻ മഹാരാഷ്ട്ര ബിജെപി കേരള വിഭാഗം വിപുലമായ ഒരുക്കങ്ങൾ നടത്തുന്നു. മഹായുതി സ്ഥാനാർഥികൾക്കായി മലയാളി സമൂഹത്തിനിടയിൽ പ്രചരണം നടത്താനാണ് സുരേഷ് ഗോപി എത്തുന്നത്. 17 ന് രാവിലെ പത്തുമണിക്ക് മീരാറോഡിൽ താലപ്പൊലി വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തെ സുരേഷ് ഗോപി അഭിസംബോധന ചെയ്യും. ഭീരഭയന്തർ ബിജെപി സ്ഥാനാർത്ഥി നരേന്ദ്രമേത്ത പങ്കെടുക്കും.

12 മണിക്ക് വസായിയിലെ അമ്പാടി റോഡിലുള്ള മുഖ്യ തെരഞ്ഞെടുപ്പ് കാര്യാലയത്തിൽ സ്വീകരണം നൽകും തുടർന്ന് വസായ് സ്ഥാനാർത്ഥി സ്നേഹ ദൂബെ , നല്ലസൊപ്പാര സ്ഥാനാർഥി രാജൻ നായിക്ക് എന്നിവരുടെ പ്രചാരണ പരിപാടിയിൽ സുരേഷ് ഗോപി പങ്കെടുക്കും. മൂന്നു മണിക്ക് താനെയിൽ ബിജെപി ശിവസേന സഖ്യ സ്ഥാനാർത്ഥികളായ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ,സഞ്ജയ് കേത്ക്കർ എന്നിവർക്കായി സുരേഷ് ഗോപി വോട്ടഭ്യർഥിക്കും.

തുടർന്ന് അഞ്ചു മണിക്ക് ഡോംബിവല്ലി സ്ഥാനാർത്ഥിയും പൊതുമരാമത്ത് മന്ത്രിയുമായ രവീന്ദ്ര ചവാന്‍റെ തെരത്തെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്തതിനു ശേഷം ആറരയ്ക്ക് നെരൂളിൽ ബി ജെ പി സ്ഥാനാർഥി മന്ദാ മാത്രെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഏഴരയ്ക്ക് പൻവേൽ സ്ഥാനാർഥി പ്രശാന്ത് താക്കൂറിന്‍റെ പ്രചാരണ പരിപാടിയിലും പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി ബിജെപി കേരള വിഭാഗം മഹാരാഷ്ട്ര കൺവീനർ ഉത്തംകുമാറിന്‍റെ നേതൃത്വത്തിൽ ദാമോധരൻ പിള്ള, രമേശ് കലംബൊലി, മോഹൻ നായർ, ശ്രീകുമാരി മോഹൻ,സന്തോഷ് നടരാജൻ എന്നിവർ ചേർന്ന് വിപുലമായ ഒരുക്കങ്ങൾ നടത്തിവരുന്നു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും