മുംബൈയിൽ ജൂലൈയിൽ പെയ്തത് ശരാശരി മഴയുടെ ഇരട്ടി: കാലാവസ്ഥ വിഭാഗം  
Mumbai

മുംബൈയിൽ ജൂലൈയിൽ പെയ്തത് ശരാശരി മഴയുടെ ഇരട്ടി: കാലാവസ്ഥ വിഭാഗം

ജൂലൈയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴ 2023 ൽ 1,771 മില്ലിമീറ്ററായിരുന്നു.

മുംബൈ: ജൂലൈ മാസത്തിൽ നഗരത്തിൽ ലഭിച്ച മഴയുടെ അളവ് ഏകദേശം ഇരട്ടിയോളമെന്ന് കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച വരെയുള്ള കണക്കുകളാണ് ഐ എം ഡി പുറത്ത് വിട്ടത്. ഒരാഴ്ച്ച കൂടി ഈ മാസത്തിൽ ബാക്കി നിൽക്കേ ഈ കണക്കുകൾ ഇനിയും വർധിച്ചേക്കാം. ജൂലൈ മാസത്തിൽ ശരാശരി 855 മില്ലീമീറ്ററാണ് നഗരത്തിൽ മഴ ലഭിക്കാറുള്ളത്. എന്നാൽ ഈ വർഷം 1,408 മില്ലീമീറ്ററോളം ഇതുവരെ ലഭിച്ചിട്ടുണ്ട്.48 ശതമാനം അധികമാണ് ഇതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.ജൂലൈയിൽ മഴ 1,500 മില്ലിമീറ്ററിൽ കൂടുതലാകുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നു.

ജൂലൈയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴ 2023 ൽ 1,771 മില്ലിമീറ്ററായിരുന്നു.

അതേസമയം മുംബൈ, താനെ, പാൽഘർ ജില്ലകളിൽ ഇന്നും കനത്ത മഴ പെയ്തേക്കുമെന്നു കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്നു ജില്ലകളിലും 'യെല്ലോ' അലർട്ട് ഐഎംഡി പുറപ്പെടുവിച്ചു. ബുധനാഴ്ച, മുംബൈ,താനെ, പാൽഘർ ജില്ലകളിൽ 'ഓറഞ്ച്' അലർട്ട് ഉണ്ട്.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...