Yogi Adityanath file
Mumbai

യോഗി ആദിത്യനാഥിന് വധഭീഷണി; മുംബൈയിൽ 24 കാരി അറസ്റ്റിൽ

രാജിവച്ചില്ലെങ്കിൽ 10 ദിവസത്തിനകം കൊല്ലപ്പെടുമെന്നും ഫോൺ സന്ദേശത്തിൽ പറഞ്ഞിരുന്നു.

മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്നു ഭീഷണി മുഴക്കിയ യുവതിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്‌ട്രയിലെ താനയെക്കു സമീപം ഉല്ലാസ്നഗർ സ്വദേശി ഫാത്തിമ ഖാനാണ് (24) പിടിയിലായത്. ഇൻഫൊർമേഷൻ ടെക്നോളജിയിൽ ബിരുദം നേടിയ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നു പൊലീസ്.

ശനിയാഴ്ച വൈകിട്ടാണു യോഗി ആദിത്യനാഥിനെതിരേ വധഭീഷണി ഉയർന്നത്. ജീവൻ വേണമെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും പൊലീസിനു ലഭിച്ച അജ്ഞാത ഫോൺ സന്ദേശത്തിൽ പറഞ്ഞിരുന്നു. രാജിവച്ചില്ലെങ്കിൽ 10 ദിവസത്തിനകം കൊല്ലപ്പെടുമെന്നും അടുത്തിടെ വെടിയേറ്റു മരിച്ച എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ വിധിയായിരിക്കും കാത്തിരിക്കുന്നതെന്നുമായിരുന്നു സന്ദേശം.

പാലക്കാട് ചൊവ്വാഴ്ച നിശബ്ദ പ്രചാരണം; വോട്ടെടുപ്പ് ബുധനാഴ്ച

ആലപ്പുഴയിൽ സ്ത്രീയെ കൊന്നു കുഴിച്ചു മൂടിയതായി സംശയം; കരൂർ സ്വദേശി പിടിയിൽ

തുടർച്ചയായി സെൽഫി; പാപ്പാനെയും ബന്ധുവിനെയും പിടിയാന ചവിട്ടിക്കൊന്നു

കേന്ദ്രത്തിന്‍റെ അവഗണന: വയനാട് എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ഹർത്താൽ ആരംഭിച്ചു

പ്രവചനാതീതം പാലക്കാട്