മുംബൈയിലെ തുൾസി തടാകം നിറഞ്ഞൊഴുകുന്നു 
Mumbai

മുംബൈയിലെ തുൾസി തടാകം നിറഞ്ഞൊഴുകി; സുരക്ഷ ഉറപ്പാക്കുമെന്ന് ബിഎംസി

ഇന്ന് ഉച്ചയ്ക്ക് 1.30നാണ് തുൾസി തടാകം നിറഞ്ഞ് കവിഞ്ഞൊഴുകിയതെന്ന് ബിഎംസി അധികൃതർ വ്യക്തമാക്കിയത്.

മുംബൈ: മുംബൈയിലെ തുൾസി തടാകം നിറഞ്ഞൊഴുകി. മുംബൈയുടെ പല ഭാഗങ്ങളിലും വെള്ളം എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന തടകമാണ് തുൾസി തടാകം. ഇന്ന് ഉച്ചയ്ക്ക് 1.30നാണ് തുൾസി തടാകം നിറഞ്ഞ് കവിഞ്ഞൊഴുകിയതെന്ന് ബിഎംസി അധികൃതർ വ്യക്തമാക്കിയത്.

മുംബൈയിലെ സുപ്രധാന ജലാശയങ്ങളിലൊന്നായ തുളസി തടാകം നിറഞ്ഞു കവിയാൻ തുടങ്ങിയെന്നും സമീപ പ്രദേശങ്ങളിലെ സുരക്ഷാ ഉറപ്പാക്കാൻ അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ബിഎംസി ഇന്ന് ഉച്ചയ്ക്ക് ശേഷം ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും