Mumbai

'മഹാരാഷ്ട്രയിൽ ഇനി ജനങ്ങൾക്ക് പ്രതീക്ഷ കോൺഗ്രസിൽ മാത്രം'; എൻസിപി ചുവടു മാറ്റത്തിനെതിരേ നാനാ പട്ടോലെ

മുംബൈ: എൻ സി പി നേതാവ് അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എംഎൽഎമാർ ഏകനാഥ് ഷിൻഡെ സർക്കാരിൽ ചേർന്നതിനെതിരേ കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ രംഗത്ത്.

ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ അജിത് പവാറും മറ്റ് എൻസിപി നേതാക്കളും ഞായറാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. "ഈ നീക്കം എൻസിപിക്കും കോൺഗ്രസിനും വലിയ ആഘാതമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്. അവരവരെ സംരക്ഷിക്കാനാണ് ഈ കൂറുമാറ്റം. അതിനു മാത്രമാണ് ഇവർ എല്ലാവരും ഇപ്പോൾ ഷിൻഡെയുടെ കൂടെ ചേർന്നത്", അദ്ദേഹം പറഞ്ഞു.

"ഇവർ എന്തിനെയെങ്കിലും ഭയക്കുന്നുണ്ടാകാം, ആരെ സംരക്ഷിക്കാനാണ് എൻസിപി നേതാക്കൾ സർക്കാരിനൊപ്പം ചേർന്നത്. എന്നാൽ ഇത്തരം അവസരവാദികളായ രാഷ്ട്രീയത്തെ സംസ്ഥാനത്തെ ജനങ്ങൾ പിന്തുണയ്ക്കില്ല. ജനങ്ങൾക്കും ഇപ്പോൾ ബോധ്യപ്പെട്ടു കാണും ബിജെപി യെ പ്രതിരോധിക്കാൻ കോണ്ഗ്രസിന് മാത്രമേ സാധിക്കൂ, ജനങ്ങൾക്ക് ഇനി വിശ്വാസയോഗ്യമായ ഏക പാർട്ടി കോൺഗ്രസ് മാത്രമാണെന്നും അത് സംസ്ഥാനത്ത് അടുത്ത തിരഞ്ഞെടുപ്പിൽ തെളിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.'മഹാരാഷ്ട്രയിൽ കോൺഗ്രസ് ശക്തമായ രീതിയിൽ തന്നെ തിരിച്ചു വരും.അതിന്റെ ചില സൂചനകൾ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്." അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് അദ്ദേഹം ബിജെപിയെ രൂക്ഷമായി വിമർശിക്കുകയും കാവി പാർട്ടി 'ഓപ്പറേഷൻ ലോട്ടസ്' പ്രകാരം എംഎൽഎമാരെ വേട്ടയാടുകയാണെന്നും ആരോപിച്ചു. "ബിജെപി അടുത്ത പൊതു തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നു. ഇത് ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസിന്‍റെ മറ്റൊരു ഉദാഹരണമാണ്," പടോലെ പറഞ്ഞു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു