മുംബൈ: നവി മുംബൈയിലെ സിബിഡി ബേലാപൂരിൽ ശനിയാഴ്‌ച പുലർച്ചെ നാല് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടം തകർന്ന് മൂന്ന് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കെട്ടിടത്തിൽ മൂന്ന് കടകളും പ്രവർത്തിച്ചിരുന്നതായി മുൻസിപ്പൽ അധികൃതർ അറിയിച്ചു. പുലർച്ചെ 4.50 നാണ് കെട്ടിടം തകർന്നു വീണത്.
അതേസമയം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ”നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (എൻഎംഎംസി) കമ്മീഷണർ കൈലാസ് ഷിൻഡെ പറഞ്ഞു.