യശശ്രീ ഷിന്ദേ(20) 
Mumbai

നവി മുംബൈയിൽ 3 ദിവസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; കാമുകന്‍ ഒളിവിൽ

യുവതിയുടെ ശരീരമാസകലം കുത്തേറ്റ മുറിവുകളുണ്ടെന്നും അതിക്രൂരമായാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പൊലീസ്

നവിമുംബൈ: 3 ദിവസം മുമ്പ് നവിമുംബൈക്കടുത്തുള്ള ഉറാനിൽ നിന്നും കാണാതായ യുവതിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ഉറാൻ സ്വദേശിനി യശശ്രീ ഷിന്ദേ(20) യെയാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ 2 മണിയോടെ ഉറൻ റെയിൽവേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടത്. യുവതിയുടെ കാമുകനാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം.

3 ദിവസം മുൻപാണ് യുവതിയെ കാണാതായത്. തുടർന്ന് അന്വേഷണം നടന്നുവരുന്നതിനിടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരമാസകലം കുത്തേറ്റ മുറിവുകളുണ്ടെന്നും അതിക്രൂരമായാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. വീട്ടിൽനിന്ന് 25 കിലോമീറ്ററോളം അകലെയുള്ള ബേലാപുരിലാണ് യുവതി ജോലിചെയ്തിരുന്നത്. യുവതിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ കാമുകനെയും കാണാനില്ലെന്ന് വ്യക്തമായിരുന്നു.

അതേസമയം പ്രണയബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തൽ. പ്രതിയെന്ന് സംശയിക്കുന്ന കാമുകനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും അന്വേഷണത്തിനായി 5 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...