മുംബൈ: ചെറിയ ഇടവേളക്ക് ശേഷം തിരുവനന്തപുരത്ത് നിന്ന് കുര്‍ളയിലെ ലോക്മാന്യ തിലക് ടെര്‍മിനലിലേക്കും തിരിച്ചുമുള്ള നേത്രാവതി എക്‌സ്പ്രസ് ഒരു മാസത്തേക്ക് കുര്‍ളയ്ക്ക് പകരം പന്‍വേലില്‍ നിന്ന് സര്‍വീസ് നടത്തുമെന്ന് കൊങ്കൺ റെയിൽവേ കോർപറേഷൻ അറിയിച്ചു.
ലോകമാന്യ തിലക് ടെർമിനസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് 30 ദിവസത്തെക്ക് സെൻട്രൽ റെയിൽവേ പൻവേൽ സ്റ്റേഷനിൽ ട്രെയിനുകൾ ഷോർട്ട് ടെർമിനേറ്റ് ചെയ്യാൻ തീരുമാനിച്ചതെന്നും അധികൃതർ അറിയിച്ചു. ഇതിന് മുമ്പും എൽ ടി ടി യിലെ അറ്റകുറ്റ പണികൾ നടക്കുന്ന സമയത്ത് നേത്രാവതി എക്സ്പ്രെസ് പൻവേലിൽ നിന്നുമാണ് പുറപ്പെട്ടിരുന്നതും യാത്ര അവസാനിച്ചിരുന്നതും.
മംഗളൂരു സെന്‍ട്രലില്‍ നിന്നുള്ള മത്സ്യഗന്ധ എക്‌സ്പ്രസും പന്‍വേലില്‍ നിന്നാകും ഒരു മാസത്തേക്ക് സര്‍വീസ് നടത്തുക. തിരുവനന്തപുരം സെന്‍ട്രല്‍-ലോക്മാന്യ തിലക് 16346 നേത്രാവതി എക്‌സ്പ്രസും 12620 മത്സ്യഗന്ധയും ജൂൺ 30 മുതൽ 2024 ജൂലൈ 30 വരെ പന്‍വേലില്‍ യാത്ര അവസാനിപ്പിക്കും. അതെ സമയം തിരിച്ചുള്ള 16345 നേത്രാവതി എക്‌സ്പ്രസും 12619 മത്സ്യഗന്ധയും ജൂലൈ 1 മുതൽ 30 വരെ സർവീസ് പൻവേലിൽ നിന്നാകും സർവീസ് നടത്തുക.