Mumbai

നോർക്ക ക്യാമ്പ് ഞായറാഴ്ച താനെയിൽ

താനെ ശ്രീനഗർ നായർ വെൽഫെയർ അസ്സോസിയേഷൻ ഹാളിൽ വെച്ചാണ് ക്യാമ്പ്

താനെ: നോർക്കയുടെ ആഭിമുഖ്യത്തിൽ താനെ മലയാളികൾക്കായി പ്രവാസി ക്ഷേമനിധി ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 4ന് (ഞായറാഴ്ച) രാവിലെ 11മണി മുതലാണ് ക്യാമ്പ്. താനെ ശ്രീനഗർ നായർ വെൽഫെയർ അസ്സോസിയേഷൻ ഹാളിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ബ്രേക്ക്‌ ദ ചെയൻ താനെയുടെ ആഭിമുഖ്യത്തിൽ "താനെ നായർ വെൽഫെയർ അസോസിയേഷൻ, ശ്രീനാരായണ മന്ദിര സമിതി, ശ്രീനഗർ,മുംബൈ മലയാളി സമാജം, ശാന്തിനഗർ യൂണിറ്റ്, വാഗ്ലെ എസ്റ്റേറ്റ് മലയാളി അസ്സോസിയേഷൻ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ്.

നോർക്ക ഡവലപ്പ്മെന്‍റ് ഓഫീസർ ഷമീം ഖാൻ ക്യാമ്പിലെ മുഖ്യാതിഥി ആയിരിക്കും. പ്രവാസി കാർഡിന്‍റെയും ഇൻഷുറൻസ് പരിരക്ഷയുടെയും പ്രവാസിക്ഷേമനിധിയുടെയും പ്രവർത്തനങ്ങളെപറ്റി അദ്ദേഹം ക്യാമ്പിൽ വിശദീകരിക്കും. പ്രവാസി ക്ഷേമനിധിയിൽചേരുന്ന ഓരോ വ്യക്തിയും അഞ്ചുവർഷം കഴിഞ്ഞ് അറുപത് വയസിനുശേഷം നിലവിൽ ആഭ്യന്തര പ്രവാസികൾക്ക് 3000/രൂപ പ്രതിമാസ പെൻഷന് അർഹത നേടും. പ്രവാസി കാർഡ് ഉള്ളവർക്ക് മൂന്നുവർഷത്തെ കാലാവധിയോടുകൂടി നാലു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാണ്. അപകടമരണം സംഭവിച്ചാൽ കുടുംബത്തിന് 4 ലക്ഷംരൂപയും അപകടംമൂലം അംഗവൈകല്യം സംഭവിച്ചാൽ രണ്ട് ലക്ഷംരൂപയും തിരിച്ചറിയൽ കാർഡ് ഉള്ളവർക്ക് കേരളസർക്കാർ നൽകുന്നതാണ്.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് അപേക്ഷാ ഫോമുകൾ അതാതു സംഘടനയിൽ നിന്നും മുൻകൂറായി ലഭ്യമാകുന്നതാണ്. ക്യാമ്പിൽ പൂരിപ്പിച്ച ഫോമുകൾ സ്വീകരിക്കുന്നതാണ്.

ഓൺലൈനായും അപേക്ഷകൾ നൽകാവുന്നതാണ്.

അന്വേഷണങ്ങൾക്ക്

Shrikanth Nair:

8291655565

Harikumar Nair

9930643539

K. K. Sashi -9769763648

Raghudas Nair- 9820749950

വയനാട്: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ട്

അമിത് ഷായുടെ ഹെലികോപ്റ്ററും, ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ‍്യോഗസ്ഥർ

വയനാട്: കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് എൽഡിഎഫും യുഡിഎഫും; 19 ന് ഹർത്താൽ

ഇന്ത്യ എതിർത്തു; ചാംപ്യൻസ് ട്രോഫി പാക് അധീന കശ്മീരിൽ കൊണ്ടുപോകില്ല

ഇപിയെ വിശ്വസിക്കുന്നു, പാർട്ടി അന്വേഷണമില്ല; ആത്മകഥാ വിവാദത്തിൽ എം.വി. ഗോവിന്ദൻ