pratheeksha foundation logo 
Mumbai

പ്രതീക്ഷ ഫൗണ്ടേഷന്‍റെ ഓണാഘോഷം ഓഗസ്റ്റ് 26ന്

വസായ് റോഡ് വെസ്റ്റിലെ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പ്രാർത്ഥനാ മണ്ഡപത്തിൽവച്ചാണ് ആഘോഷ പരിപാടികൾ നടക്കുന്നത്

മുംബൈ : പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷവും ഇരുപത്തിനാലാമത് വാർഷികാഘോഷവും പ്രതീക്ഷ പുരസ്കാരങ്ങളുടെ വിതരണവും ഓഗസ്റ്റ് 26 ശനിയാഴ്ച വസായിൽ നടക്കും. വസായ് റോഡ് വെസ്റ്റിലെ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പ്രാർത്ഥനാ മണ്ഡപത്തിൽവച്ചാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.

രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ സാംസ്കാരിക സമ്മേളനം, പുരസ്കാര വിതരണം,വിവിധ കേരളീയ കലാരൂപങ്ങളുടെ അവതരണം, ഓണസദ്യ എന്നിവ നടക്കും . മഹാരാഷ്ട്ര മന്ത്രി രവീന്ദ്ര ചവാൻ, രാജേന്ദ്ര ഗാവിത് എം.പി, ഡോ. ഹീനാ ഷാഫി ഭട്ട്, മുൻ എം എൽ എ വിവേക് പണ്ഡിറ്റ് , ബി ജെ പി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ പത്മനാഭൻ എന്നിവർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കേന്ദ്ര മന്ത്രിമാരും ചലച്ചിത്ര താരങ്ങളും പങ്കെടുക്കും.

സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്കുള്ള പ്രതീക്ഷ പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും. തുടർന്ന് നടക്കുന്ന കലാപരിപാടികളിൽ പ്രശസ്ത നർത്തകി ഡോ. ലതാ സുരേന്ദ്രൻ അവതരിപ്പിക്കുന്ന ബാലെയും തിരുവാതിരകളിയും മറ്റ് കേരളീയ കലാരൂപങ്ങളും അവതരിപ്പിക്കും.ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയോട് കൂടി പരിപാടികൾ സമാപിക്കും. ബി ജെ പി യുടെ സഹകരണത്തോടു കൂടി നടത്തുന്ന ഈ ആഘോഷ പരിപാടികളിലേക്കുള്ള പ്രവേശനം കൂപ്പൺ മുഖേനയാണെന്നും കൂപ്പണുകൾ വസായ് റോഡ് വെസ്റ്റിലെ ശാസ്ത്രി നഗറിലുള്ള ബി ജെ പി ഓഫീസിൽ നിന്നും ലഭ്യമാകുമെന്നും

പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാനും ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ ബി ഉത്തംകുമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് Ph :9323528197/ 93596 03821

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?