മുംബൈ: മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള മലയാളി വനിതാ കൂട്ടായ്മയായ ഫെയ്മ മഹാരാഷ്ട്ര വനിതാ വേദിയും ബോറിവല്ലി മലയാളി സമാജം വനിതാ വേദിയും സംയുക്തമായി ബോറിവല്ലി മലയാളി സമാജം സ്കൂളിൽ സെപ്റ്റംബർ 9 മുതൽ 20 വരെ ഓണച്ചന്ത നടത്തുന്നു.
ഈ ചന്തയിൽ കേരള ഉത്പന്നങ്ങളായ മട്ട അരി, വട്ടൻ ഉപ്പേരി, 4 കട്ട് ഉപ്പേരി, ശർക്കര വരട്ടി, നാടൻ അവൽ, പുട്ടുപൊടി, അപ്പപ്പൊടി, നെയ്യ്, വെല്ലംശർക്കര, ഉണ്ട ശർക്കര, സേമിയ പായസ ക്കൂട്ട്, അടപ്രഥമൻ മിക്സ്, അരി അട, വെളിച്ചെണ്ണ, A-1 മിക്സർ, അച്ചപ്പം, കുഴലപ്പം, ഉണ്ണിയപ്പം, നാടൻ അലുവ, പപ്പടം 3 തരം, വാളൻപുളി, കൊടൻ പുളി, ചെറിയ ഉള്ളി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി( വനിതാവേദി ഉത്പന്നം), ചെറുപഴം, നേന്ത്രപ്പഴം, നേന്ത്രക്കായ്, വടുകപ്പുളി, പലതരം അച്ചാറുകൾ, വാഴയില, ഓണസദ്യയ്ക്കുള്ള പ്രധാന പച്ചക്കറികൾ , കസവു സാരികൾ, മുണ്ടുകൾ , ആഭരണങ്ങൾ , ആയുർവേദ ഔഷധങ്ങൾ മുതലായ വസ്തുക്കൾ സ്റ്റാളുകളിൽ മിതമായ നിരക്കിൽ ലഭ്യമാകും.
സ്റ്റാൾ സമയം :- രാവിലെ 11 മുതൽ വൈകിട്ട് 7 വരെ. ഈ സംരംഭത്തിന് പിന്തുണയുമായി കൊങ്കൺ, പൂനെ, മുംബൈ മേഖലകളിലെ വനിതകളും ബോറിവല്ലി സ്റ്റാളിൽ എത്തിച്ചേരുന്നു.
വിശദ വിവരങ്ങൾക്ക് അനു ബി നായർ -99675 05976, സിന്ധു റാം -91670 35472