Mumbai

ചിൽഡ്രൻസ് ക്ലബ്ബും ഫെയ്മ മഹാരാഷ്ട്രയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ബോധവൽകരണ ക്ലാസ് വൻ വിജയം

മലപ്പുറം എ എസ് ഐ യും കേരളത്തിലെ പ്രശസ്ത മോട്ടിവേഷൻ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് ആണ് ഏകദിന ക്ലാസ് നയിച്ചത്

നവിമുംബൈ: ചിൽഡ്രൻസ് ക്ലബ്ബും ഫെയ്മ മഹാരാഷ്ട്രയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ബോധവൽകരണ ക്ലാസ് ജൂൺ 11 ന് നടന്നു. ഉൾവെ സെക്ടർ 17 ഇൽ താക്കൂർ സ്പോർട്സ് കോംപ്ലക്സിൽ വെച്ചാണ് ഏകദിന ബോധവൽക്കരണ ക്ലാസ് നടത്തിയത്. മലപ്പുറം എ എസ് ഐ യും കേരളത്തിലെ പ്രശസ്ത മോട്ടിവേഷൻ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് ആണ് ഏകദിന ക്ലാസ് നയിച്ചത്.

Steer Right- How to align the thoughts of parents & children" -എന്ന് പേരിട്ട സെഷൻ അന്നേ ദിവസം ഉച്ചയ്ക്ക് 2 മുതൽ 5.30 വരെയാണ് നടന്നത്‌. ചടങ്ങ് നോർക്ക ചീഫ് ഓഫീസർ ഷമീംഖാൻ ആണ് ഉൽഘാടനം നിർവഹിച്ചത്. ഫെയ്മ ഭാരവാഹികളായ വാസൻ വീരാച്ചേരി, അനു ബി നായർ,ശിവപ്രസാദ് തുടങ്ങിയവരും ,ചിൽഡ്രൻസ് ക്ലബിന് വേണ്ടി ശ്യാംലാലും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

പരിപാടിയിൽ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ച ഫിലിപ്പ് മമ്പാട് കേരളത്തിന്‍റെ സ്ഥിതി അതി ഭയാനകമായ തലത്തിലേക്കാണ് പോകുന്നതെന്നും മയക്കുമരുന്നിന്‍റെ ഉപയോഗത്തെ പ്രതിരോധിക്കാൻ ഇപ്പോൾ തന്നെ നാം വൈകിയെന്നും പറഞ്ഞു.പക്ഷേ തിരിച്ചറിവ് ഓരോരുത്തർക്കും ഉണ്ടാകേണ്ടതുണ്ടെന്നും ചെറിയ കുട്ടികൾ ഇതിൽ ഇരയാകുന്നത് വളരെ വേദനയുളവാക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേരളത്തെ പോലെയുള്ള ഒരു സംസ്ഥാനത്ത് ഹൈസ്കൂൾ വിദ്യാർഥികൾ ഇതിന്‍റെ കാരിയേഴ്‌സ് ആയി മാറിയത് വളരെയധികം ചിന്തിക്കേണ്ട വിഷയമാണെന്നും ഫിലിപ് മമ്പാട് പറഞ്ഞു.അതേസമയം 99 ശതമാനം പെൺകുട്ടികളും മയക്കുമരുന്നിന് അടിമപ്പെടുന്നത് വഞ്ചനയിലൂടെ ആണെന്ന് പറഞ്ഞ അദ്ദേഹം ഇതിനെതിരെ സമൂഹത്തിന്‍റെ ഭാഗത്ത് നിന്നും ഒരു ചെറുത്തു നിൽപ്പ് ആവശ്യമാണെന്നും പറഞ്ഞു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?