Mumbai

അശരണർക്കായി കർമ പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനം പാണക്കാട് സയ്യദ് സാദിഖ്അലി ശിഹാബ് തങ്ങൾ നിർവഹിക്കും

മുംബൈ: ജി.എം. ബനാത്ത്‌വാല സെന്‍റർ ഫോർ ഹ്യൂമാനിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനം പാണക്കാട് സയ്യദ് സാദിഖ്അലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു. ലോഗോ പ്രകാശനം സയ്യദ് മുനവ്വറലി ശിഹാബ് തങ്ങളും ഒക്ടോബർ 1 ഞായറാഴ്ച രാവിലെ 10 മണിക്ക് ഭീവണ്ടി ദാറുൽ ഹുദ ക്യാമ്പസ്സിൽ നടക്കുന്ന ചടങ്ങിൽ വെച്ചു നിർവഹിക്കുമെന്ന് എഐകെഎംസിസി (AIKMCC) മഹാരാഷ്ട്ര സ്റ്റേറ് കമ്മിറ്റി അറിയിച്ചു .

എഐകെഎംസിസി (AIKMCC) മഹാരാഷ്ട്ര കമ്മിറ്റിയുടെ കാർമ്മികത്വത്തിൽ രൂപം കൊള്ളുന്ന ജി.എം. ബനാത്ത്‌വാല സെന്റർ ഫോർ ഹ്യൂമാനിറ്റി അശരണ-പാർശ്വവത്കരണ വിഭാഗത്തിന്‍റെ ക്ഷേമ വികസനത്തിന് ഒട്ടനവധി നൂതന കർമ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിന്‍റെ ഔപചാരികമായ പ്രഖ്യാപനമാണ് കേരള മുസ്ലിം ലീഗിന്‍റെ അമരക്കാരൻ സയ്യദ് സാദിഖലി ശിഹാബ് തങ്ങൾ പണ്ഡിത പൗര പ്രമുഖരുടെ സാന്നിധ്യത്തിൽ നിർവഹിക്കുന്നത്.

അതിഷി മര്‍ലേന പുതിയ ഡൽഹി മുഖ്യമന്ത്രി

നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിക്ക് ജാമ്യം

ആശ്വാസം; സ്വര്‍ണവിലയില്‍ ഇടിവ്; വീണ്ടും 55,000 ത്തിൽ താഴെ

പിൻഗാമിയാര്? അതിഷി മുതൽ സുനിത വരെ; പ്രഖ്യാപനം 12 മണിക്ക്

അരവിന്ദ് കെജ്‌രിവാൾ ഇന്നു രാജിവയ്ക്കും; വൈകിട്ട് 4.30ന് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറും