'എത്ര മോശം ഭാഷയാണ് അവർ ഉപയോഗിച്ചത്'; ഷൈന എൻസിക്കെതിരായ അപകീർത്തി പരാമർശത്തിൽ പ്രധാനമന്ത്രി 
Mumbai

'എത്ര മോശം ഭാഷയാണ് അവർ ഉപയോഗിച്ചത്'; ഷൈന എൻസിക്കെതിരായ അപകീർത്തി പരാമർശത്തിൽ പ്രധാനമന്ത്രി

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി എതിർ പാർട്ടികളിലെ വനിതാ നേതാക്കൾക്കെതിരെ അസഭ്യം പറഞ്ഞതിന് കോൺഗ്രസ് പാർട്ടിയെയും സഖ്യകക്ഷികളെയും വിമർശിച്ചു. സീതാ സോറനെതിരെ കോൺഗ്രസ് നേതാവ് ഇർഫാൻ അൻസാരി നടത്തിയ പരാമർശങ്ങളെയും മഹാരാഷ്ട്രയിലെ യുബിടിയുടെ അരവിന്ദ് സാവന്ത് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന നേതാവ് ഷൈന എൻസിക്കെതിരെ നടത്തിയ പരാമർശങ്ങളെയും പ്രധാനമന്ത്രി വിമർശിച്ചു.

"എത്ര മോശം ഭാഷയാണ് അവർ ഉപയോഗിച്ചത്, അവർ ഇങ്ങനെയാണ്. അവരുടെ സ്വഭാവം മാറ്റുമോ എന്നറിയില്ല"പ്രധാനമന്ത്രി പറഞ്ഞു. "മഹാരാഷ്ട്രയിൽ, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സഹോദരിക്കെതിരെ വൃത്തികെട്ടതും അസഭ്യവുമായ ഭാഷ ഉപയോഗിച്ചു, ഇതാണ് അവരുടെ ശീലം, ജാർഖണ്ഡിലെ ചൈബാസയിൽ നടന്ന റാലിയിലാണ് പ്രധാനമന്ത്രി മോദി ഇക്കാര്യം പറഞ്ഞത്. മഹാരാഷ്ട്രയിലെ ജനങ്ങൾ കോൺഗ്രസിനേയും സഖ്യകക്ഷികളേയും ഒരു പാഠം പഠിപ്പിക്കാൻ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു

ശിവസേന (യുബിടി) നേതാവ് അരവിന്ദ് സാവന്ത് അടുത്തിടെ ശിവസേന ടിക്കറ്റിൽ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ മുംബാദേവി നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ഷൈന എൻസിക്കെതിരെ "ഇറക്കുമതി ചെയ്ത മാൽ" എന്ന് പറഞ്ഞിരുന്നു.തൻ്റെ അപകീർത്തികരമായ പരാമർശം വലിയ വിവാദമായതോടെ സാവന്ത് തൻ്റെ പരാമർശത്തിൽ മാപ്പ് പറയുകയായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും