Mumbai

കേരള സമാജം സൂറത്ത് 'പൊൻകണി 2024' പദ്ധതിക്ക് തുടക്കം കുറിച്ചു

രുപേഷ് ജെറിവാലെയും കേരള സമാജം വൈസ് പ്രസിഡന്റ് പ്രഭാത് കടവിലും ചേർന്ന് കണിക്കൊന്ന തൈ നട്ട് നിർവഹിച്ചു

സൂറത്ത്: കേരളത്തിലെ പാലക്കാട് ജില്ലയിലെ അടയ്ക്കാ പുത്തൂർ സംസ്കൃതിയുടെ സഹകരണത്തോടെ കേരള സമാജം സൂറത്ത് "പൊൻകണി 2024" പദ്ധതിക്ക് തുടക്കം കുറിച്ചു. ഗുജറാത്ത് സംസ്ഥാനത്തിൽ 2024 ൽ 2024 കണിക്കൊന്നകൾ നടുന്നതിന്റെ ഉദ്ഘടാനം സാമൂഹിക പ്രവർത്തകനായ രുപേഷ് ജെറിവാലെയും കേരള സമാജം വൈസ് പ്രസിഡന്റ് പ്രഭാത് കടവിലും ചേർന്ന് കണിക്കൊന്ന തൈ നട്ട് നിർവഹിച്ചു.

സംസ്കൃതിയുടെ ഗുജറാത്ത് സംസ്ഥാന കോർഡിനേറ്ററായ മധുസൂദനൻ മന്നാടിയാരുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള സമാജം ട്രഷറർ വാസുദേവൻ ഒടയാണ്ടത്ത്, ജോയിന്റ് സെക്രട്ടറി സജിമോൻ ടി ടി, ജോജി എബ്രഹാം, രതീഷ് കെ.ടി, രതീഷ് വടക്കേതിൽ, മറ്റ് സമാജം പ്രവർത്തകർക്കൊപ്പം സംസ്കൃതിയുടെ മുഖ്യ പ്രവർത്തകൻ രാജേഷ് അടയ്ക്കാ പുത്തൂർ മുഖ്യാഥിതിയായും പങ്കെടുത്തു.

കേരള സമാജം സൂറത്തിനൊപ്പം മറ്റ് സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ 2024 ഡിസംബറോടെ ഘട്ടം ഘട്ടമായി പദ്ധതി പൂർത്തികരിക്കാനാണ് വിഭാവനം ചെയ്തിട്ടുള്ളത്.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...

കൊച്ചിയിൽ ലോ ഫ്ലോർ ബസ് കത്തിനശിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു