ഗുരുദേവഗിരിയിൽ കർക്കടകവാവ് ബലി ഒരുക്കങ്ങൾ പൂർത്തിയാവുന്നു 
Mumbai

കർക്കടകവാവ് ബലി: നെരൂൾ ഗുരുദേവഗിരിയിൽ ഒരുക്കങ്ങൾ പൂർത്തിയാവുന്നു

നവിമുംബൈ: കർക്കടക വാവിനോടനുബന്ധിച്ചുള്ള ബലിതർപ്പണത്തിനായുള്ള ഒരുക്കങ്ങൾ നെരൂൾ ഗുരുദേവഗിരിയിൽ പുരോഗമിക്കുന്നു. ആഗസ്റ്റ് 3 നു പുലർച്ചെ 5 .30 മുതൽ 12 വരെയാണ് ഇവിടെ ബലിതർപ്പണം നടത്തുക. ഗുരുദേവഗിരി മഹാദേവ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ബലിതർപ്പണം ഒരു മണിക്കൂർ വീതമുള്ള ബാച്ചുകളായി 12 മണിവരെ തുടരും.

11 മണിക്ക് പിതൃക്കളുടെ ആത്മശാന്തിക്കായുള്ള തിലസായൂജ്യ ഹോമം നടക്കും. ആഗസ്റ്റ് 4 നു ഞായറാഴ്ചയും അമാവാസി ഉള്ളതിനാൽ അന്ന് ബലിയിടാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ഇവിടെ ഉണ്ടായിരിക്കും. 4 നു രാവിലെ 7 .30 നായിരിക്കും ബലിയിടൽ കർമം നടക്കുക. ദൂരെദിക്കുകളിൽ നിന്നുള്ളവർക്ക് തലേ ദിവസം ഇവിടെ എത്തി താമസിച്ചു പുലർച്ചെ കുളിച്ചു ബലിയിട്ടു മടങ്ങുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. വിവരങ്ങൾക്ക് 7304085880 ,9892045445 , 9004143880 , എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഇടക്കാല ജാമ്യം തുടരും; നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി

ദിവ‍്യയെ നവീന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല; ദിവ‍്യയുടെ വാദം തള്ളി കലക്റ്റർ

ബിഷ്ണോയിയുടെ തലയ്ക്ക് കോടികൾ വിലയിട്ട് ക്ഷത്രിയ കർണി സേന

ഡൽഹിയിൽ വായു മലിനീകരണ തോത് വളരെ മോശമായ നിലയിൽ; നിയന്ത്രണങ്ങൾ കടുപ്പിച്ചു

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി