Mumbai

രാജ് താക്കറേ ആശിഷ് ഷെലാർ കൂടിക്കാഴ്ച: സഖ്യത്തെക്കുറിച്ചു ചർച്ച നടത്തിയെന്ന് റിപ്പോർട്ടുകൾ

ഞാനും രാജ് താക്കറെയും വളരെക്കാലമായി സുഹൃത്തുക്കളാണ്. ഞങ്ങൾ മറ്റ് പല വിഷയങ്ങളും ചർച്ച ചെയ്യാറുണ്ട്. ശരിയായ സമയത്ത് ഞങ്ങൾ ചില വിശദാംശങ്ങൾ വെളിപ്പെടുത്തും

മുംബൈ: എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെയുമായി മുംബൈ ബിജെപി അധ്യക്ഷൻ ആശിഷ് ഷെലാർ നടത്തിയ കൂടിക്കാഴ്ച ഇരുപാർട്ടികളും തമ്മിലുള്ള തെരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വഴിവെച്ചു. എന്നാൽ തങ്ങൾ പഴയ സുഹൃത്തുക്കൾ ആണെന്നും അതുകൊണ്ട് ഇത്തരം മീറ്റിംഗുകൾ സ്വഭാവികമാണെന്നും ഷേലാർ പറഞ്ഞു. അതേസമയം വിശദാംശങ്ങൾ ഉചിതമായ സമയത്ത് പങ്കിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞാനും രാജ് താക്കറെയും വളരെക്കാലമായി സുഹൃത്തുക്കളാണ്. ഞങ്ങൾ മറ്റ് പല വിഷയങ്ങളും ചർച്ച ചെയ്യാറുണ്ട്. ശരിയായ സമയത്ത് ഞങ്ങൾ ചില വിശദാംശങ്ങൾ വെളിപ്പെടുത്തും, ”താക്കറെയെ ദാദറിലെ വസതിയിൽ കണ്ടതിനു ശേഷം ഷെലാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ നഗരത്തിൽ തറ പറ്റിക്കാൻ ബിജെപി എംഎൻഎസുമായി കൈകോർത്തേക്കുമെന്ന അഭ്യൂഹങ്ങൾ മഹാരാഷ്ട്രയിലെ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാണ്. മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) നേതാക്കളുടെ പ്രതിനിധി സംഘം അടുത്തിടെ സംസ്ഥാന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ സഖ്യത്തെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല.

പാലക്കാട് തിങ്കളാഴ്ച കൊട്ടിക്കലാശം: മൂന്ന് മുന്നണികളുടെയും റോഡ് ഷോ വൈകിട്ട്

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ