മഹാരാഷ്ട്രയിൽ എംവിഎ മികച്ച വിജയം നേടും: ചെന്നിത്തല 
Mumbai

മഹാരാഷ്ട്രയിൽ എംവിഎ മികച്ച വിജയം നേടും: ചെന്നിത്തല

മുംബൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാടി മഹാരാഷ്ട്രയിൽ മികച്ച വിജയം നേടുമെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

മഹാരാഷ്ട്ര കോൺഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്‍റെ ഭാഗമായി കൊങ്കൺ മേഖലയിൽപ്പെട്ട ജില്ലകളുടെ ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭയന്തറിൽ നടത്തിയ പരിപാടിയിൽ മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ നാനാ പട്ടോളെ, നിയമസഭാ കക്ഷി നേതാവ് ബാലാസാഹെബ് തോറാട്ട്, മുസാഫിർ ഹുസൈൻ തുടങ്ങിയവരും പങ്കെടുത്തു.

രാഹുൽ ഗാന്ധിയുടെ ജനപ്രീതിയിൽ വിറളി പൂണ്ടാണ് ബിജെപിയും സഖ്യകക്ഷികളും അദ്ദേഹത്തിനെതിരെ നിരന്തരം വിദ്വേഷ പ്രചരണം നടത്തുന്നതെന്നും മഹാരാഷ്ട്രയിൽ എംവിഎ സഖ്യം മികച്ച വിജയം നേടി അധികാരത്തിൽ വരുമെന്നും ചെന്നിത്തല പറഞ്ഞു.

ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച ലീഡ്

മുഖ്യമന്ത്രിയും കൈവിട്ടു; മന്ത്രിസ്ഥാനം ഒഴിയാൻ എ.കെ. ശശീന്ദ്രൻ

സുപ്രീം കോടതി യു ട്യൂബ് ചാനൽ ഹാക്കർമാരുടെ പിടിയിൽ; നിറയെ ക്രിപ്റ്റോ കറൻസി വീഡിയോകൾ

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ്: റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യ മന്ത്രാലയം

മാധ്യമങ്ങളോടും സാക്ഷികളോടും പ്രതികളോടും സംസാരിക്കരുത്; കർശന ഉപാധികളോടെ പൾസർ സുനി പുറത്തേക്ക്