Mumbai

രമേശ് ചെന്നിത്തല മുംബൈ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനെ സന്ദർശിച്ചു

മുംബൈ: മഹാരാഷ്ട്രയുടെ ചുമതലയുള്ള എ ഐ സി സി ഇൻചാർജ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര കോൺഗ്രസ് നേതൃത്വം മുംബൈ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനെ സന്ദർശിച്ചു.

മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വടേത്തിവാർ, എഐസിസി സെക്രട്ടറിമാരായ ഐവാൻ ഡിസൂസ, ബി എം സന്ദീപ്, കേരള ആലുവ എം എൽ ഏ അൻവർ സാദത്ത്, മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ്, മുംബൈ കോൺഗ്രസ് സീനിയർ വൈസ് പ്രസിഡന്റ് ജാനറ്റ് ഡിസൂസ ഒപ്പം സംസ്ഥാന കോൺഗ്രസ് നേതാക്കളുമാണ് മുംബൈ ആർച്ച് ബിഷപ്പിനെ സന്ദർശിച്ചത്.

മഹാവികാസ് അഘാഡിയുടെ സ്ഥാനാർത്ഥികൾക്ക് വോട്ടും പിന്തുണയും അഭ്യർത്ഥിച്ചതിനൊപ്പം, എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായി പാർട്ടി ഭാരവാഹികൾ അറിയിച്ചു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു