മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ 
Mumbai

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങളുടെ അവലോകന യോഗം നടന്നു

മുംബൈ: മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ മൺസൂണിന് മുമ്പുള്ള പ്രവർത്തനങ്ങളുടെ അവലോകന യോഗം നടന്നു. കുറച്ചു ദിവസം മുൻപാണ് ബിജെപി എംഎൽഎ ആശിഷ് ഷെലാർ മുംബൈയിലെ വിവിധ ഓടകൾ സന്ദർശിച്ച ശേഷം ബിഎംസി അധികൃതർക്കെതി രെ പ്രസ്താവന ഇറക്കിയിരുന്നത്.മൺസൂൺ കാലത്തേക്ക് വേണ്ട തയ്യാറെടുപ്പുകൾ ഒന്നും ഈ വർഷം ബി എം സി ചെയ്തിട്ടില്ലെന്നും പല അഴുക്കു ചാലുകളും ഇപ്പോഴും പഴയ പടി തന്നെയെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ഇതിനെ തുടർന്നാണ് ബിഎംസി ആസ്ഥാനത് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എത്തിയതെന്നും പറയപ്പെടുന്നു.സംസ്ഥാന നഗരവികസന വകുപ്പ് മേധാവി കൂടിയായ മുഖ്യമന്ത്രി ഷിൻഡെ വെള്ളിയാഴ്ച ബിഎംസി ആസ്ഥാനത്ത് മൺസൂണിന് മുമ്പുള്ള പ്രവർത്തനങ്ങളെക്കുറിച്ച് അവലോകന യോഗവും നടത്തി.

മൺസൂൺ കാലത്ത് ബിഎംസി മറ്റ് അധികാരികളുമായി ചേർന്ന് 'സീറോ കാഷ്വാലിറ്റി' ദൗത്യം ഏറ്റെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഷിൻഡെ പറഞ്ഞു. സീറോ കാഷ്വാലിറ്റി മിഷൻ്റെ കീഴിൽ മഴക്കാലത്ത് ഓരോ വ്യക്തിയുടെയും ജീവനും സ്വത്തിനും സുരക്ഷ നൽകുമെന്ന് മുഖ്യമന്ത്രി ഷിൻഡെ പറഞ്ഞു.

ബിഎംസി, കരസേന, നാവികസേന, വ്യോമസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ്, റെയിൽവേ, എംഎംആർഡിഎ, എംഎസ്ആർഡിസി, പോർട്ട് ട്രസ്റ്റ്, ഐഎംഡി, മുംബൈ പൊലീസ് എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. മാലിന്യം നീക്കം ചെയ്യുന്ന ജോലികൾ നടന്നുവരികയാണെന്നും ഓടകളിലെ അടിത്തട്ടിലെ ചെളി നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഷിൻഡെ പറഞ്ഞു. കഴിഞ്ഞവർഷത്തെപ്പോലെ ഈ വർഷവും പൂർണമായും മണ്ണുനീക്കൽ പ്രവൃത്തി നടത്തും.

മുംബൈയിൽ വെള്ളപ്പൊക്കം പോലെയുള്ള സാഹചര്യം നേരിടാൻ വെള്ള കെട്ട് ഉണ്ടാകുന്ന വിവിധ സ്ഥലങ്ങളിൽ കനത്ത ശേഷിയുള്ള പമ്പുകൾ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ബിഎംസി മാൻഹോളുകൾ മറയ്ക്കുകയും മാൻഹോൾ ലീഡുകളിൽ ലോക്കുകൾ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. റെയിൽവേ, എയർപോർട്ട്, എംഎംആർഡിഎ, തുറമുഖ ട്രസ്റ്റ് എന്നിവിടങ്ങളിൽ മഴക്കാലത്തിനുമുമ്പ് വൃത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. കനത്ത മഴയിൽ റെയിൽവേ സർവീസുകൾ തടസ്സപ്പെട്ടാൽ ബെസ്റ്റ് ബസുകൾക്ക് ജാഗ്രതാ നിർദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കൈവിട്ട് പോയി മക്കളേ; സ്വർണവില 58,000 ത്തിലേക്ക് ..!!!

ആലുവയിൽ ജിം ട്രെയിർ വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയിൽ

പെട്രോള്‍ പമ്പിന്‍റെ ഫയൽ നീക്കത്തിൽ വീഴ്ച പറ്റിയിട്ടില്ല; നവീന്‍ ബാബുവിന് കളക്ടറുടെ ക്ലീന്‍ചിറ്റ്

വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കു മുന്നറിയിപ്പ്

കോട്ടയത്ത് അച്ഛനും അമ്മയും മകനും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ