നവിമുംബൈ : മുംബൈയിലെ നൂതനമായ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ശ്രദ്ധേയമായ സീവുഡ്സ് മലയാളി സമാജത്തിന്റെ ഇരുപത്തി രണ്ടാമത് വാർഷികാഘോഷങ്ങൾക്ക് വിശ്രുതനായ നോവലിസ്റ്റ് ബാലകൃഷ്ണൻ തിരി തെളിയിക്കും. നെരൂളിലെ അഗ്രി കോളി സംസ്കൃതി ഭവനിൽ ജനുവരി 14 ന് ഞായറാഴ്ച്ച 5.30 നാണ് വാർഷികാഘോഷങ്ങൾ. സമാജത്തിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ ഷമീം ഖാൻ , എൻ ആർ ഐ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ്
പൊലീസ് ഇൻസ്പെക്ടർ അരുൺ മാനിക് പാഥാർ എന്നിവർ വിശിഷ്ടാതിഥികളാവും. മുംബൈയിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്ന ആഘോഷത്തിൽ നൃത്യ നൃത്തങ്ങളും മലയാളം ക്ലാസ്സിലെ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.
തുടർന്ന് കലാ സാംസ്കാരിക പരിപാടികളിൽ മിമിക്രി ടിവി താരം ജൂനിയർ ഇന്നസെൻറ് ജോസ് ചെന്നവേലിയും മജീഷ്യൻ പ്രേം ദാസും ചേർന്ന് അവതരിപ്പിക്കുന്നത്രില്ലർ സ്റ്റേജ് ഷോയും ഉണ്ടായിരിക്കുന്നതാണ് ഭാരവാഹികൾ അറിയിച്ചു.