Mumbai

ഇ-വേസ്റ്റ് സമാഹരണവുമായി സീവുഡ്സ് മലയാളി സമാജം

നവിമുംബൈ:സീവുഡ്‌സ് മലയാളിസമാജം ഇ-വേസ്റ്റ് സംഭരണ പ്രചാരണവുമായി രംഗത്ത്. അംഗങ്ങളിൽനിന്ന് നിർദിഷ്ട സമയത്ത് ഇലക്‌ട്രോണിക് പാഴ്‌വസ്തുക്കൾ ശേഖരിച്ച് കൃത്യമായ സംസ്ക്കരണത്തിനൊരുങ്ങുകയാണ് സീവുഡ്സ് മലയാളി സമാജം. ലോകഭൗമ ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് ഇലക്‌ട്രോണിക് മാലിന്യം ശേഖരിക്കാൻ സമാജം തീരുമാനിച്ചത്.ലൈബ്രേറിയൻ കൂടിയായ ഗോപിനാഥൻ നമ്പ്യാർ ഇ-വേസ്റ്റ് സമാഹരണത്തിന് നേതൃത്വം നൽകും.വരുന്ന ചൊവ്വാഴ്ച്ച രാത്രി 7.30 മുതൽ ഒമ്പത് വരെയാണ് സമാജത്തിൻ്റെ സമാഹരണ യജ്ഞം.ഭൂമിക്ക് വേണ്ടി എന്തെങ്കിലും ചെയ്തേ മതിയാവൂ എന്ന വായനക്കാരുടെ നിർദേശങ്ങളിൽ നിന്നുടലെടുത്തതാണീ ആശയമെന്ന് സെക്രട്ടറി രാജീവ് നായർ പറഞ്ഞു.

ഭൂമിയെ മാലിന്യങ്ങളിൽ നിന്നും നമ്മുടെ ഭൂമിയെ സംരക്ഷിക്കുവാനുള്ള ശ്രമങ്ങൾ നാം തുടരേണ്ടത് ഒരു മനുഷ്യനെന്ന നിലയിൽ നമ്മുടെ കടമയാണെന്നും ഇലക്ട്രോണിക് പാഴ്വസ്തുക്കൾ അല്ലെങ്കിൽ ഇ-വേസ്റ്റ് കുറയ്ക്കുക എന്നത് ഭ്രമാത്മകമായ ഈ ലോകത്ത് ഒരു ഉത്തരവാദിത്തമായി മാറേണ്ടതുണ്ടെന്നും സെക്രട്ടറി പ്രസ്താവിച്ചു. സീവുഡ്സ് മലയാളി സമാജം അത്തരത്തിലൊരു ചെറുകാൽവെയ്പ്പ് കഴിഞ്ഞ വർഷം നടത്തിയിരുന്നു എന്ന് ഗോപിനാഥൻ നമ്പ്യാർ പറഞ്ഞു.അതിന്‍റെ രണ്ടാം പതിപ്പിനായി തയ്യാറെടുക്കുകയാണ് സമാജമെന്നും ഇത്തരം സമാഹരിക്കപ്പെടുന്ന ഇ- പാഴ്വസ്തുക്കൾ ശാസ്ത്രീയമായ രീതിയിൽ സംസ്ക്കരിക്കുന്ന ഏജൻസികൾക്ക് കൈ മാറും. പാഴായ കീബോർഡുകൾ, മൗസുകൾ, ചാർജ്ജറുകൾ, റിമോട്ടുകൾ, ബാറ്ററികൾ, കേബിൾ കോഡുകൾ, ഹെഡ്സെറ്റുകൾ, ഇയർഫോണുകൾ ലാപ്പ്ടോപ്പുകൾ മൊബൈൽ ഫോണുകൾ, ഡെസ്ക് ടോപ്പുകൾ,

മോണിറ്ററുകൾ എന്നിവയാണ് സമാജം സമാഹരിക്കുന്നത്. ഭൂമിയിൽ കാർബൺ പാദമുദ്ര കുറയ്ക്കാൻ നമുക്കൊത്തു ചേരാം എന്ന സന്ദേശത്തെ മുൻ നിർത്തിയാണ് ഈ മുന്നേറ്റം.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം