ഫഡ്നാവിസിന്‍റെ സുരക്ഷ വർധിപ്പിച്ചു 
Mumbai

ഫഡ്നാവിസിന്‍റെ സുരക്ഷ വർധിപ്പിച്ചു

വധഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിനെത്തുടർന്ന് കമാൻഡോകളുടെ എണ്ണം കൂട്ടി

മുംബൈ: രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെത്തുടർന്നു മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ സുരക്ഷ വർധിപ്പിച്ചു. നിലവിൽ സെഡ് കാറ്റഗറി സുരക്ഷയാണു ഫഡ്നാവിസിനുളളത്.

മുംബൈ പൊലീസിന്‍റെ ഭീകര വിരുദ്ധ സേനയിലെ 12 കമാൻഡോകൾ ഇപ്പോൾ അദ്ദേഹത്തിന് കാവലൊരുക്കുന്നുണ്ട്. വധഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിനെത്തുടർന്ന് കമാൻഡോകളുടെ എണ്ണം വർധിപ്പിച്ചു.

ഏതു സംഘടനയിൽ നിന്നാണു വധഭീഷണിയെന്ന് അധികൃതർ വെളിപ്പെടുത്തിയില്ല. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ പ്രചാരണത്തിന്‍റെ പ്രധാന മുഖമാണു ഫഡ്നാവിസ്.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും