Mumbai

മുതിർന്ന പൗരനായ മലയാളിയെ കാണാതായിട്ട് 4 ദിവസം; ആക്ഷൻ കമ്മിറ്റി രൂപീകരണ ആലോചനാ യോഗം ഇന്ന് വൈകീട്ട്

മുംബൈ: മുളുണ്ട് വൈശാലി നഗറിലെ കല്പനഗരിയിൽ നിന്നും മുതിർന്ന പൗരനായ ഗോപാലകൃഷ്ണ കുറുപ്പിനെ കാണാതായി. നാലുദിവസമായിട്ടും ഇതുവരെ യാതൊരു വിവരവും കിട്ടിയിട്ടില്ല.

പൊലീസ് അന്വേഷണം ഉർജിതപെടുത്തുവാനും ഗോപാലകൃഷ്ണ കുറുപ്പിനു വേണ്ടി വിപുലമായ തിരച്ചിൽ നടത്തുന്നതിനും താനെ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ ഒരു ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഇന്ന് വൈകുന്നേരം 7.30ന് ശ്രീനഗർ റോയൽ ടവറിലുള്ള നായർ വെൽഫെയർ അസ്സോസിയേഷൻ ഹാളിൽ യോഗം ചേരുന്നത്.എല്ലാ മലയാളി സുഹൃത്തുക്കളും, വിവിധ സംഘടനാഭാരവാഹികളും പ്രവർത്തകരും കൃത്യം 7.30ന് തന്നെ എത്തിച്ചേരണമെന്ന് രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനായ ശ്രീകാന്ത് നായർ അറിയിച്ചു.

വൈകീട്ട് 6 മണിക്ക് ദിവസവും നടക്കാൻ ഇറങ്ങാറുള്ള ഗോപാല കൃഷ്ണ കുറുപ്പിനെ മാർച്ച് 20 നാണ് കാണാതാകുന്നത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

അവസാനം കാണാതാകുമ്പോൾ കറുത്ത ടി ഷർട്ടും വെളുത്ത മുണ്ടുമാണ് ധരിച്ചിയുന്നത്. കായംകുളം സ്വദേശിയായ ഗോപാലകൃഷ്ണ കുറുപ്പിന് അൽപ്പം ഓർമ്മ കുറവുള്ളതായി ബന്ധുക്കൾ അറിയിച്ചു.

അതേസമയം പലയിടങ്ങളിലും രാത്രിയിലും പകലുമായി അന്വേഷിച്ചുവെങ്കിലും എവിടെയും കണ്ടെത്താൻ കഴിഞ്ഞില്ല എന്നും, മുംബൈയിൽ തന്നെ ഉള്ളതായി സംശയിക്കുന്നതായും താനെ നിവാസിയും സാമൂഹ്യ പ്രവർത്തകനുമായ ഹരികുമാർ നായർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph:+91 99306 43539, +91 82916 55565

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം