Mumbai

തൃശൂരിൽ നിന്നും കാണാതായ കുട്ടികളെ പൻവേലിൽ നിന്നും കണ്ടെത്താൻ സഹായമായത് സാമൂഹ്യ പ്രവർത്തകരുടെ ഇടപെടൽ മൂലം

റായ്ഗഡ്: തൃശൂരിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെ മുംബൈക്കടുത്തുള്ള റായ്‌ഗഡ് ജില്ലയിലെ പൻവേലിൽ നിന്നും ഇന്നലെ കണ്ടെത്താൻ സഹായമായത് മലയാളി സാമൂഹ്യ പ്രവർത്തകരുടെ ഇടപെടൽ മൂലം.

ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെയാണ് ഗണേഷ് ഷെട്ടി എന്ന ഹോട്ടൽ ഉടമ തൻ്റെ സുഹൃത്തും മലയാളിയും സാമുഹ്യ പ്രവർത്തകനുമായ കോലയിൽ താഹിറിനെ ഫോൺ ചെയ്ത് തൻ്റെ ഹോട്ടലിൽ പതിനെട്ട് വയസ്സിൽ താഴെയുള്ള 3 മലയാളി കുട്ടികൾ എത്തിയിട്ടുണ്ടെന്ന വിവരം അറിയിച്ചത്. പിന്നീട് ഹോട്ടലിൽ ചെന്ന ശേഷമാണ് കേരളത്തിൽ തൃശൂരിൽ നിന്നും സെപ്റ്റംബർ 6ന് കാണാതായ 3 കുട്ടികളാണ് ഇവരെന്ന് തിരിച്ചറിയുന്നത്. 'അതിനു ശേഷം പൻവേൽ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും കേരളത്തിലെ ഇവരുടെ രക്ഷിതാക്കളുടെ നമ്പരിൽ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് സാമൂഹ്യ പ്രവർത്തകരായ രഘുനാഥൻ നായർ, ഗോപിനാഥൻ നായർ മനോജ് കുമാർ എന്നിവർ എത്തിച്ചേരുകയും ചെയ്തു.'താഹിർ പറഞ്ഞു.

അതേസമയം കുട്ടികളെ ഏറ്റുവാങ്ങാനായി കേരളത്തിൽ നിന്നും വന്ന പൊലീസ് സംഘം ഇന്ന് ഉച്ചയോടെ എത്തിചേർന്നു. പൻവേൽ പൊലീസ് സ്റ്റേഷനിൽ എത്തി പൊലീസ് നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കിയ ശേഷം റായ്ഗഡ് ജില്ലാ ചിൽഡ്രൻസ് വെൽഫയർ കമ്മറ്റി (CWC) മുമ്പാകെ കുട്ടികളെ ഹാജരാക്കിയശേഷമേ പൻവേൽ പൊലീസ് നിരാക്ഷേപപത്രം (NOC) നൽകുകയുളളൂ. ഇത് ഇന്ന് വൈകുന്നേരത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിയമ നടപടിപടികൾ പൂര്‍ത്തിയാക്കിയ ശേഷം നാളെ നെടുപുഴ പൊലീസ് ടീം കുട്ടികളുമായി ട്രെയിൻ മാർഗ്ഗം നാട്ടിലേക്ക് തിരിക്കും. പൻവേൽ പൊലിസ് സ്റ്റേഷനിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നെടുപുഴ പൊലീസ് സംഘം കുട്ടികളുമായി നാളെ കേരളത്തിലേക്ക്‌ തിരിക്കും. തൃശൂർ കൂർക്കഞ്ചേരി ജെ.പി.ഇ. എച്ച്. എസ്. എസ്. സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഈ 3 പേരും.

ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച ലീഡ്

മുഖ്യമന്ത്രിയും കൈവിട്ടു; മന്ത്രിസ്ഥാനം ഒഴിയാൻ എ.കെ. ശശീന്ദ്രൻ

സുപ്രീം കോടതി യു ട്യൂബ് ചാനൽ ഹാക്കർമാരുടെ പിടിയിൽ; നിറയെ ക്രിപ്റ്റോ കറൻസി വീഡിയോകൾ

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ്: റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യ മന്ത്രാലയം

മാധ്യമങ്ങളോടും സാക്ഷികളോടും പ്രതികളോടും സംസാരിക്കരുത്; കർശന ഉപാധികളോടെ പൾസർ സുനി പുറത്തേക്ക്