മഹാത്മാവിന്‍റെ സ്വാതന്ത്ര്യസമരകാല സ്മരണകൾ നിറയുന്ന 'മണി ഭവൻ'  
Mumbai

മഹാത്മാവിന്‍റെ സ്വാതന്ത്ര്യസമര കാല സ്മരണകൾ നിറയുന്ന 'മണി ഭവൻ'

മണിഭവനിൽ നിന്നാണ് ഗാന്ധി നിസ്സഹകരണം, സത്യാഗ്രഹം, സ്വദേശി പ്രസ്ഥാനം , ഖാദി, ഖിലാഫത്ത് എന്നിവയ്ക്കെല്ലാം തുടക്കം കുറിച്ചത്

ഹണി വി. ജി.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്‍റെ നിർണായക ഘട്ടങ്ങൾക്ക് സാക്ഷിയായൊരു കെട്ടിടം..മുംബൈ ഗാംദേവിയിലെ 'മണി ഭവൻ'. 1917 നും 1934 നും ഇടയിലുള്ള നീണ്ട 17 വർഷക്കാലം ഗാന്ധിജിയുടെ മുംബൈയിലെ ആസ്ഥാനമായിരുന്നു കെട്ടിടം... അക്കാലത്ത് ഗാന്ധിയുടെ എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രബിന്ദുവായിരുന്ന മണിഭവൻ ഇന്ന് അമൂല്യമായ ഓർമകൾ പൊതിഞ്ഞു പിടിച്ച മ്യൂസിയാണ്.

മണിഭവനിൽ നിന്നാണ് ഗാന്ധി നിസ്സഹകരണം, സത്യാഗ്രഹം, സ്വദേശി പ്രസ്ഥാനം , ഖാദി, ഖിലാഫത്ത് എന്നിവയ്ക്കെല്ലാം തുടക്കം കുറിച്ചത്. മാത്രമല്ല ചർക്കയുമായുള്ള ഗാന്ധിയുടെ ബന്ധം ആരംഭിച്ചതും ഇവിടെ നിന്നാണ്. കാലങ്ങൾ കടന്നു പോകുമ്പോൾ ചരിത്രം ഉറഞ്ഞു നിൽക്കുന്നൊരു കെട്ടിടമായി മണിഭവൻ തുടരുന്നു

ചരിത്രമുറയുന്ന മാളിക

മഹാത്മാവിന്‍റെ സ്വാതന്ത്ര്യസമരകാല സ്മരണകൾ നിറയുന്ന 'മണി ഭവൻ'

ഗാന്ധിജിയുടെ സുഹൃത്തും മുംബൈക്കാരനുമായ രേവശങ്കർ ജഗ്ജീവൻ ഝവേരിയുടെതായിരുന്നു ഈ മാളിക. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ സത്യത്തിന്‍റെയും അഹിംസയുടെയും പ്രതിച്ഛായയിൽ വാർത്തെടുക്കാൻ ഗാന്ധിജി ജീവിക്കുകയും സഹപ്രവർത്തകരുമായി ഇടപഴകുകയും ചെയ്ത സ്ഥലമാണ് മണിഭവൻ. അദ്ദേഹത്തിന്‍റെ അനുയായികൾ ലോകമെമ്പാടും പ്രചോദിപ്പിച്ച് സേവനത്തിന്‍റെയും ത്യാഗത്തിന്‍റെയും ബോധവുമായി പുറപ്പെട്ടത് മണിഭവനിൽ നിന്നാണ്. ഇന്നും സ്വാതന്ത്ര്യമാഗ്രഹിക്കുന്നവരും സമാധാനത്തിന്‍റെസന്ദേശകരുമായ ആയിരക്കണക്കിന് പേർക്കുള്ള ഒരു വാതിലാണ് മണിഭവൻ.‌

അമൂല്യമായ ഓർമകൾ

മഹാത്മാവിന്‍റെ സ്വാതന്ത്ര്യസമരകാല സ്മരണകൾ നിറയുന്ന 'മണി ഭവൻ'

1931 ജൂൺ 9-ന് മണിഭവനിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗം ചേർന്നു. 1931 ഓഗസ്റ്റിൽ ലണ്ടനിൽ നടന്ന വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസിന്‍റെ ഏക പ്രതിനിധിയായി ഗാന്ധിജി പോയിരുന്നു. 1931 ഡിസംബർ 28-ന് അദ്ദേഹം നിരാശനായി ബോംബെയിലേക്ക് മടങ്ങി. അതിനുശേഷം, മണിഭവനിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിൽ അദ്ദേഹം സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും 1931 ഡിസംബർ 31-ന് നിയമലംഘനം ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു. ശേഷം അദ്ദേഹത്തെ മണി ഭവനിൽ നിന്നും അറസ്റ്റ് ചെയ്തു. 1932 ജനുവരി 4 ന് രാവിലെ മണിഭവന്‍റെ ടെറസിൽ വെച്ചായിരുന്നു അറസ്റ്റ്. 1934 ജൂൺ 17, 18 തീയതികളിൽ കോൺഗ്രസ് പ്രവർത്തക സമിതി മണിഭവനിൽ നിർത്തിവച്ച യോഗം വീണ്ടും ചേർന്നു. 1959 മാർച്ച് 3-ന് മണിഭവൻ സന്ദർശിച്ച് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ഇങ്ങനെ പറഞ്ഞുവത്രേ: “ഗാന്ധിജി താമസിച്ചിരുന്ന മണിഭവൻ എല്ലാവർക്കും വിലപ്പെട്ട ഓർമ്മയായി നിലനിൽക്കുന്നു. അതുകൊണ്ട് ഈ വീട് ഗാന്ധി സ്മാരകമാക്കി മാറ്റുന്നതിൽ എനിക്ക് സന്തോഷമുണ്ട്". ‌

ജീവിതമാകുന്ന സന്ദേശം

മഹാത്മാവിന്‍റെ സ്വാതന്ത്ര്യസമരകാല സ്മരണകൾ നിറയുന്ന 'മണി ഭവൻ'

കെട്ടിടത്തിനകത്തെ മഹാത്മജിയുടെ പ്രതിമയ്ക്കു മുന്നിൽ നിരവധി പേർ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അതിനോടു ചേർന്നു തന്നെ ഒരു ലൈബ്രറിയുണ്ട്. ഗാന്ധിജിയുടെ ജീവിതം ചിത്രീകരിക്കുന്നത് ഒന്നാം നിലയിലാണ്.അദ്ദേഹത്തിന്‍റെ കുട്ടിക്കാലം മുതലുള്ള ഫോട്ടോകൾ, വിവിധ പത്ര വാർത്തകൾ അടങ്ങിയ ഒരു ഫോട്ടോ ഗാലറിയും ഉണ്ട്. രണ്ടാം നിലയിലെ മുറിയാണ് ഗാന്ധിജി ഉപയോഗിച്ചിരുന്നത്. അവിടെ അദ്ദേഹം നൂൽ നൂറ്റിരുന്ന ചർക്കയും ഒരു പുസ്തകവും തറയിൽ ഒരു മെത്തയും ഇപ്പോഴുമുണ്ട്.

മഹാത്മാവിന്‍റെ സ്വാതന്ത്ര്യസമരകാല സ്മരണകൾ നിറയുന്ന 'മണി ഭവൻ'

ആ മുറിയുടെ നേരെ എതിർവശത്താണ് അദ്ദേഹത്തിന്‍റെ വിവിധ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന ഹാൾ. ദേശീയ പ്രാധാന്യമുള്ള ഈ പൈതൃക കെട്ടിടം ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. ഇന്ത്യയിലും വിദേശത്തുനിന്നും വിദ്യാർഥികളടക്കം നിരവധി സന്ദർശകരാണ് ദിവസവും ഇവിടെ എത്തുന്നത്. മണിഭവൻ എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 6.00 വരെ പൊതുജനങ്ങൾക്കായി തുറന്നു നൽകും.

വിജ്ഞാനത്തിന്‍റെ കവാടം

മഹാത്മാവിന്‍റെ സ്വാതന്ത്ര്യസമരകാല സ്മരണകൾ നിറയുന്ന 'മണി ഭവൻ'

താഴത്തെ നിലയിലുള്ള ലൈബ്രറിയിൽ റഫറൻസ്, ലെൻഡിംഗ് വിഭാഗങ്ങളിലായി ഏകദേശം 44,000 പുസ്തകങ്ങളുടെ സമ്പന്നമായ ശേഖരമുണ്ട്. നിരവധി പണ്ഡിതന്മാരും വിദ്യാർഥികളും അധ്യാപകരും ഇവിടം സന്ദർശിക്കുന്നു. ഗാന്ധിജിയുടെ ചില പ്രധാന പുസ്തകങ്ങളും ഇന്ത്യയും മറ്റ് രാജ്യങ്ങളും പുറത്തിറക്കിയ ഗാന്ധി തപാൽ സ്റ്റാമ്പുകളും മെമന്‍റോകളും അവിടെ സൂക്ഷിച്ചിട്ടുണ്ട്.

മഹാത്മാവിന്‍റെ സ്വാതന്ത്ര്യസമരകാല സ്മരണകൾ നിറയുന്ന 'മണി ഭവൻ'

ഗാന്ധിജിയുടെ ജീവിതവും സംഭവങ്ങളും ചിത്രങ്ങളിലൂടെ ചിത്രീകരിക്കുന്ന ഫോട്ടോ ഗാലറിക്ക് അടുത്തായി ഗാന്ധിജിയെക്കുറിച്ചുള്ള സിനിമകൾ പ്രദർശിപ്പിക്കുന്ന ഓഡിറ്റോറിയവും സന്ദർശകരുടെ അഭ്യർഥനപ്രകാരം അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളുടെ റെക്കോർഡിംഗുകളും പ്ലേ ചെയ്യും. മീറ്റിംഗുകൾ, സെമിനാറുകൾ, ചർച്ചകൾ എന്നിവ നടത്തുന്നതിനും ഇത് ഉപയോഗിക്കാറുണ്ട്. മുംബൈയിലെ ഗാന്ധി സ്മാരക നിധിയുമായി സഹകരിച്ച് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ ഇവിടെ നടത്തുന്നതും പതിവാണ്.

3 ബാറ്റർമാർക്ക് പരുക്ക്; ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആശങ്ക ഏറുന്നു

മാർഗനിർദേശം പാലിച്ച് തൃശൂർ പൂരം നടത്താനാവില്ലെന്ന് ദേവസ്വം

അർജന്‍റീനയ്ക്ക് തോൽവി, ബ്രസീലിനു സമനില

വായു മലിനീകരണം രൂക്ഷമായ ലോക നഗരങ്ങളിൽ ഡൽഹി രണ്ടാമത്; സ്കൂൾ ക്ലാസുകൾ ഓൺലൈനാക്കി | Video

ബിജെപി - എൻസിപി ചർച്ചയ്ക്ക് ആതിഥ്യം വഹിച്ചത് അദാനി തന്നെ: പവാർ